അപൂര്‍ണമായ ചിന്തകളില്‍ നീ എന്നെ ഒതുക്കിയില്ല,
അറിയാനായി അന്വേഷിച്ചതുമില്ല,
മുറിഞ്ഞു പോവാതെ നിന്റെ കൈവെള്ളയിലൊരു കോണില്‍ -
വളരുന്ന രേഖയായ് ഞാനുണ്ടെന്ന് പറഞ്ഞതുമില്ല
സ്വപ്നത്തില്‍ പൊതിഞ്ഞൊരു ചരടിലെന്റെ-
ഹൃദയം കോര്‍ത്തിട്ടു ധൂതയച്ചുമില്ല,
അക്ഷരങ്ങള്‍ പതിക്കാത്ത വെള്ളക്കടലാസ്സില്‍ -
ചുവചുവക്കെ കുങ്കുമം തൂവി നെറുകയും ചുവപ്പിച്ചില്ല,
എല്ലാം പറയാതെ പറഞ്ഞൊരു മിടിപ്പിന്റെ ദൂരത്തില്‍-
കൂടെയുണ്ടെന്ന് തോന്നിപ്പിച്ചതുമില്ല,
എന്നിട്ടും, കാലത്തിന് ഒരേടില്‍ വരച്ചിടാന്‍ ഒരു ചിത്രവും ഇല്ലെന്നോ!
ഉത്തരങ്ങള്‍ മാത്രം നോക്കിയിരുന്ന എന്നെയൊരു-
ചോദ്യചിഹ്നത്തില്‍ സ്വയമണിഞ്ഞുരുകുന്നു,
എങ്കിലും നിന്നെ ഞാനറിയുന്നു,
നീ എഴുതാതെ പോയ വരികളിലാണെന്റെ മനസ്സ്
പകര്‍ത്തുമ്പോള്‍ തുല്യ അകലത്തില്‍ തങ്ങി നില്ക്കുന്ന -
മൌനത്തിലാണ് നീ എന്നെ അറിഞ്ഞിരുന്നത്,
പതിഞ്ഞെങ്കില്‍, തിരുത്താതെ നീളുന്ന വാക്കുകളില്‍ -
ഒഴുകി നടക്കാനായിരുന്നു എനിക്കിഷ്ടം!
6 comments:
വളരെ നന്നായിരിക്കുന്നു... ആശംസകള്‍.. ഇന്യും എഴുതുക...
വശ്യ സുന്ദരമായ ഭാഷ...
മൌനത്തിലാണ് നീ എന്നെ അറിഞ്ഞിരുന്നത്...
പതിഞ്ഞെങ്കില്‍ തിരുത്താതെ നീളുന്ന വാക്കുകളില്‍ ഒഴുകി നടക്കാനായിരുന്നു എനിക്കിഷ്ടം ..!
കൊള്ളാം എഴുത്ത് തുടരുക... ഭാവുകങ്ങള്‍
Tnx Robin & Rainy :)
ഉത്തരങ്ങള്‍ മാത്രം നോക്കിയിരുന്ന എന്നെയൊരു-
ചോദ്യചിഹ്നത്തില്‍ സ്വയമണിഞ്ഞുരുകുന്നു,
എങ്കിലും നിന്നെ ഞാനറിയുന്നു,
എഴുതാതെ പോയ വരികളിലാണെന്റെ മനസ്സ്
പകര്‍ത്തുമ്പോള്‍ തുല്യ അകലത്തില്‍ തങ്ങി നില്ക്കുന്ന -
മൌനത്തിലാണ് നീ എന്നെ അറിഞ്ഞിരുന്നത്,
പതിഞ്ഞെങ്കില്‍, തിരുത്താതെ നീളുന്ന വാക്കുകളില്‍ -ഒഴുകി നടക്കാനായിരുന്നു എനിക്കിഷ്ടം!
ഹൃദയ സ്പര്‍ശി ആയ വരികള്‍......ഇനിയും ഒഴുകട്ടെ ...ആശംസകള്‍
നീ എഴുതാതെ പോയ വരികളിലാണ് എന്റെ മനസ്
പകര്‍ത്തുമ്പോള്‍ തുല്യ അകലത്തില്‍ തന്ഗിനില്കുന്ന
മൌനതിലാണ് എന്നെ അറിഞ്ഞിരുന്നത്.........
എന്റെ മനസറിഞ്ഞ കവിത,അഭിനന്ദനങ്ങള്‍ .....
ഇഷ്ടം ....
Post a Comment