RSS
Container Icon

കടല്‍"







നിന്റെ പരപ്പെനിക്ക് ഭയമാണ്,

എങ്കിലും,

അടുക്കും മുമ്പേ കാല്‍തൊട്ടു പുണരുന്ന നിന്നെ ‍-

ആഴമെന്തെന്നറിയാതെ ഇഷ്ട്ടപെട്ടുന്നു

പ്രണയവും വിരഹവും വേര്‍പാടും-

ആര്‍ത്തലക്കുന്ന നിന്നില്‍ ചേര്‍ത്തു മടങ്ങുന്നു പലരും

ഓര്മയാകാതെ മായ്ച്ചു കളയുന്ന-

ഒരായിരം കാലടികള്‍ക്കും നിനക്കുമിടയിലെ-

നൊമ്പരങ്ങളാണോ ഇടയ്ക്കിടെ നിന്നെ-

നീണ്ട മൌനത്തിലാഴ്തുന്നത്!

വേറിട്ട കഥകളാല്‍ കരയിക്കുന്ന ചെറു-

മനസുകളില്‍ നിന്നും വ്യത്യസ്തമല്ല ഈ ഞാനും

പക്ഷെ, ഇന്ന് വയ്യ

എന്റെ ഒരു തുള്ളി കണ്ണീരിനാല്‍ നീ നനയുന്നത് കാണാന്‍!‍

തിരകള്‍- ഒന്നിലൊന്നില്‍ ലയിച്ച് -

ഉയര്‍ന്നുതാഴ്ന്നമരുന്ന സ്വപ്നങ്ങളും പേറി-

കാലിടറിയാ ചിപ്പിയെതൊട്ടു മടങ്ങിയ തിരയേയും പിന്നിട്ടു-

ഞാനും നടന്നു നീങ്ങുന്നു. 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

7 comments:

റോബിന്‍ said...

കൊള്ളാം..... ഇങ്ങനെ ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്നരീതിയില്‍ എഴുന്ന കവിതകള്‍ എനിക്ക് ഇഷ്ട്ടമാണ്...

വള്ളുവനാടന്‍ said...

കടലും സ്വന്തം സങ്കടങ്ങളും മനോഹരമായി സമന്വയിപ്പിചിരിക്കുന്നു ...നന്ദി ...വീണ്ടും എഴുതുക

Vineeth M said...

കടല് പോലെ സങ്കടങ്ങള്‍ ഉണ്ടെന്നോ മാഷേ തനിക്കു.........


എനിക്കുമുണ്ടൊരു ബ്ലോഗ്‌..... വരുമെന്നും ചങ്ങാതിയാകുമെന്നും വിശ്വസിക്കുന്നു.........
www.vinerahman.blogspot.com

Unknown said...

gud 1 .....http://vayalpoovu.blogspot.com/2012/09/blog-post_14.html?showComment=1350886690312 samayam ullappo nokkanam ketto...:)

ajith said...

സങ്കടങ്ങളൊക്കെ തുടച്ചുമാറ്റുന്നവള്‍ കടല്‍

Arun Kumar Pillai said...

കടമെടുത്ത വരികൾ സമർപ്പിക്കുന്നു
--------------------------------------
ഇന്നലെയാണ് കടല്‍ തീരത്ത്‌ പോകുന്നത് '...
പാതിമറഞ്ഞ ഓര്‍മ്മയുടെ നാല് കാല്‍പ്പാടുകള്‍
തിരതട്ടി തകരാതെ തെളിഞ്ഞ് കിടപ്പുണ്ട് ..
കാലമെടുത്തൊന്ന് മായ്ച്ചു നോക്കി
ഉണങ്ങാത്ത മുറിവില്‍ ഉപ്പുരസം തൊട്ടൊന്ന് നീറ്റി
പ്രണയം ഒരു ശംഖിനുള്ളില്‍ കടലിനെ തന്ന്
നാളേക്കായി പിരിഞ്ഞു പോയി
-നീലിമ

നനഞ്ഞ പൂച്ച said...

കവിത വളരെ ഇഷ്ടപ്പെട്ടു ..
njanum kadameduthirikkunnu aa lines @kannan..

Post a Comment

Related Posts Plugin for WordPress, Blogger...