പെയ്തുതോര്ന്നൊരു മനസ്സുമായി
എനിക്കിന്നുറങ്ങണം.
കാലങ്ങള്‍ക്കപ്പുറം ആഴ്ന്നിറങ്ങിയ-
എനിക്കിന്നുറങ്ങണം.
കാലങ്ങള്‍ക്കപ്പുറം ആഴ്ന്നിറങ്ങിയ-
ഒരു മുള്ള് നീങ്ങിയ നോവ് മറന്ന്!
നിഴലുകള്‍ കാണാതെ എന്നിലെ വരികളായുതിരാന്--
കിളിവാതിലിലൂടെ നീ കാണുന്ന മഴനൂലുകള്‍-
ധാരാളം മതിയെനിക്ക്.
കാവല്‍ നില്ക്കുന്ന പടനായകന്റെ ഉറപ്പുള്ള ഹൃദയം-
എന്‍ നേര്‍ക്ക് നീളുമ്പോള്‍ -
എരിയാന്‍ മടിക്കുമീ നേര്‍ത്ത നാളം-
കാറും-കോളുമേറ്റ് അണയുമെന്ന ഭയമില്ല്ല .
തിരശ്ശീലക്കപ്പുറം എന്നെ ഓര്‍ക്കുന്നതിന്റെ ഭാരം-
ഞാനിവിടെ അറിയുന്നു.
വിറയാര്‍ന്ന വിരലുകളാല്‍ നീയെഴുതിയെറിയുന്ന-
കടലാസ്സു തുണ്ടുകളില്‍ മനസ്സും തളര്‍ന്നു വീഴുമ്പോള്‍-
എന്റെയൊരു വിളിയിലുയിര്ക്കാനുള്ള വ്യഗ്രതയും കാണുന്നു
നിന്റെ ഭ്രാന്തമായ സ്നേഹം തീര്‍ക്കുമീ വിരഹം,
നാളെയുടെ തുടിപ്പുള്ള നിമിഷങ്ങള്‍ക്ക് സ്വന്തം!
മഴയുടെ സാന്നിധ്യമറിയിച്ച് തണുത്ത കാറ്റെന്നെ-
തഴുകിയകന്നു പോവുന്നു
ഒരു ചാറലിലവശേഷിച്ച വെള്ളത്തിലൂടെ-
തലയൊന്നുനീട്ടിയാ അര്‍ദ്ധ ചന്ദ്രനും മടങ്ങി.
കുളിരുപടരുന്ന ശരീരവും മനസ്സും-
നിന്നില്‍ ഉണരാന്‍ കൊതിക്കുന്ന സ്വപ്നവും പുതച്ച്-
ഉറങ്ങാനൊരുങ്ങുന്നു ......നിന്നെയും പറ്റിച്ചേര്‍ന്ന്!

3 comments:
ഗുഡ് നൈറ്റ്
ന്റെ റബ്ബേ!
(കവിത വായിച്ചു അറിയാതെ വിളിച്ചുപോയതാ കേട്ടോ.
അക്ഷരത്തെറ്റ് ശരിയാക്കൂ മാഡം) ആശംസകള്‍
ഇയ്യാളുടെ കവിതകള്‍ വായിക്കാന്‍ എനിക്കിഷ്ടമാണ്..അതില്‍ പ്രണയമുണ്ട്,വിരഹമുണ്ട്,സ്നേഹ നൊമ്പരങ്ങള്‍ ഉണ്ട്,നീയുണ്ട് ഞാനുണ്ട്....:)ആശംസകള്‍ ...
Post a Comment