RSS
Container Icon

ഇടവഴികള്‍. ~ ,~


അകലമില്ലാതെ അടുത്തുപിടിച്ചും-

തൊട്ടും തലോടിയും ചേര്‍ത്തുപിടിച്ച 

ഇടവഴികള്‍. 

മനസ്സിനൊരു കുളിര്‍മയും ഓര്മകളിലെക്കൊരു-

നെടുവീര്‍പ്പും കാത്തുവച്ച ഇടുങ്ങിയ വഴികള്‍.

ഇവിടെ,

ഒപ്പം നടക്കാന്‍ കൊതിച്ച്-പിന്തുടരാനൂഴവും കാത്ത്-

കാതോരം മൊഴിഞ്ഞും

കൊച്ചു തമാശകളില്‍ ചിരിപ്പിച്ചും

സൌഹൃദവും പ്രണയവും വിരിയിച്ച വഴികള്‍.

വേലിപ്പടര്‍പ്പിലോരോ കുഞ്ഞുപൂവിന്റെയും സൌന്ദര്യം-

അത്ഭുതത്തോടെ നോക്കിനിന്ന നാളുകള്‍

പുത്തനുടുപ്പു പോലും പോറി-

നീ മാത്രമാണെന്നെ കരയിച്ചത്.

തൊട്ടുവാടിച്ചെന്റെ ദേഷ്യം തീര്‍ക്കുമ്പോള്‍-

കാക്കപൂവും മുക്കുറ്റിയും എന്നൊടടുത്തതില്‍ ചൊടിച്ച്-

അടഞ്ഞുപോയ നിന്നിലകള്‍ കണ്ടു വേദനിച്ചതും-

ഓര്‍മകള്‍..... ഓര്‍മ്മകള്‍ മാത്രം!

തെല്ലും ഭയക്കാതെ നടന്നറിഞ്ഞ നിന്നെ-

ഇന്നിതാ ഉയരുന്ന നെഞ്ചിടിപ്പില്‍ കനക്കുന്ന കാലടികളില്‍-

ഞാന്‍ കണ്ട സുന്ദരമായ കാഴ്ചകള്‍ കാണാതെ-

കുഞ്ഞുപാദങ്ങള്‍ വേഗത്തില്‍ ഓടിയകലുന്നു.

എന്നിലെ കൌതുകമായ നിന്നെ തൊട്ടറിയാന്‍ -

കൈവിരലില്‍ കോര്‍ത്തു ഞാനവര്‍ക്കൊപ്പം വരും-

എന്നോളം നിന്നെ അറിയും വരെ....

നിന്നിലീവിധം നടന്നു ചേരുംവരെ. 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

ajith said...

കവിതച്ചെടിയില്‍ ദിവസവും ഓരോ പൂവിരിയും അല്ലേ??!!

ഡെയ്സി said...

അജിത്‌ ജി , ഈ പൂവുകളെല്ലാം www.facebook.com/daisyspoem ഇവിടെ നേരത്തെ വിരിഞ്ഞു നിക്കുന്നവയാണ്. :)

Rainy Dreamz ( said...

ഞാനും കരുതി ഇതെന്നാ പത്തു ദിവസം കഴിഞ്ഞു വന്നപ്പോളേക്കും ഇത്രേം കവിത എന്ന്... ഇപ്പോളല്ലേ കാര്യം പുടി കിട്ടിയേ...

കവിത കൊള്ളാം ദൈസി മഹാറാണി ...! :)

Unknown said...

ഇടവഴികള്‍ ഓര്‍മ്മതന്‍ ഇടത്താവളങ്ങള്‍ ....നന്നായിരിക്കുന്നു അഭിനന്ദനങള്‍ .........

Anonymous said...

Sugamullayormakal
ezhuthumbol manasonnu
pidanjaalum,
athoru sughaa...lle..

Post a Comment

Related Posts Plugin for WordPress, Blogger...