RSS
Container Icon

നാണം കുണുങ്ങി





നാണിച്ചു മുഖം താഴ്ത്തി നിന്ന-

അവളുടെ നിഴല്‍ തീര്‍ത്ത ലോകത്ത് -

സ്വപ്നം കാണുമൊരു പെണ്ണ്.

ചെന്നിണം കവര്‍ന്ന-ഇഴകള്-

കോതി ഒതുക്കും നേരം

പുഞ്ചിരി വിടര്‍ത്തി ഒന്നൊളിച്ചു നോക്കി

മൊഴിയാതെ മുറിഞ്ഞുപോയ വാക്കിനെന്നപോലെ-

മുഖമൊന്നുയര്‍ത്താതെ തെല്ലോതുങ്ങി നിന്നു

പറയാതെയൊന്നുലച്ചുപോയ കാറ്റിനോടവള്-

പകച്ചൊന്നു പരിഭവിച്ചു നിന്നു

പിണക്കം മാറ്റി തന്‍ തേന്‍ നുകരാനെത്തിയ-

വണ്ടിനായവള്‍ വിരിയാനൊരുങ്ങി നിന്നു!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

6 comments:

Kalavallabhan said...

ആശംസകൾ

jaikishan said...

യാതൊരു വ്യക്തിത്വവും ഇല്ലാത്ത ;ഒരു പുരുഷ -ഉപഭോഗ വസ്തുവായി, സ്ത്രിയെ കാണുന്നതിനെ ,കവിതയാണെങ്കില്‍ പോലും യോജിക്കാന്‍ വയ്യ....

ഡെയ്സി said...

നല്ലത്. വായനക്കാരന്റെ കാഴ്ച്ചപ്പാടല്ലേ സുഹൃത്തേ....താങ്കള്‍ ഈ പറഞ്ഞ അര്‍ഥങ്ങള്‍ ഒന്നും എന്റെ വരികളില്‍ ഇല്ല.

ajith said...

പൂവും വണ്ടുമെന്ന് പറഞ്ഞാല്‍ ബിംബമായിപ്പോയി
അതുകൊണ്ടാണ് ജയ് കിഷന് അങ്ങനെ തോന്നിയത്
ഡെയ്സി എഴുതിയില്ലായിരുന്നെങ്കില്‍ എനിക്കും അങ്ങനെ തന്നെ തോന്നിയേനെ

ഡെയ്സി said...

ശരിയാണ്.....ഞാനത്രയും ചിന്തിച്ചില്ല.....ആ തലങ്ങളില്‍ നിന്ന് കൊണ്ടല്ല എഴുതിയതും. ഒരുപക്ഷെ ഒരു കുട്ടി വായിക്കുമ്പോ വീക്ഷണം വ്യത്യസ്തമായിരിക്കുമല്ലോ.....ഞാന്‍ അങ്ങിനെ ആശ്വസിക്കട്ടെ.

Anonymous said...

Ezhuthiya aalodu thanne, thangal enthaanu udhesichathennu kettal utharam ingane aayirikkum...
Thaangal vaayichappol athil ninnu enthaanu thaangal ulkkondathu athaanu ee kavitha...

Orikkalum kavikalkku swantham kavithakale visadheekarikkan kazhiyilla...
Avaraanu yedhartha kavikal.. Avar mattoru lokathirunnu ezhuthiyathinu normal stagil ethumbol angenthanu ezhuthiyathennu chodhichal ilichu kaanikkukayallathe maargamilla.. Chila kavithakalu chilappo njan aano ithezhuthiyathu ennu samsayam kooraarundu njanthane.

Post a Comment

Related Posts Plugin for WordPress, Blogger...