RSS
Container Icon

ദൈവങ്ങള്!‍






പ്രാര്‍ത്ഥനക്കുത്തരം തേടിയോരെന്‍ വഴിയില്‍-

ദൈവങ്ങളെ വില്‍ക്കാനിറങ്ങിയ-

സഞ്ചിയൊന്നഴിഞ്ഞു വീണു, 

വര്‍ണ്ണാഭമായ ചിത്രങ്ങളില്‍ പ്രതിഫലിച്ച വിരൂപമെന്‍-

ഛായയുള്ളതേതു ദൈവത്തിനെന്നു തിരഞ്ഞു!


അന്നം മുടങ്ങിയ വയറുകള്‍ -

കടത്തിണ്ണയില്‍ അന്തിയുറങ്ങുമ്പോള്, 

കോടികള്‍ കരയുമൊരു മണിമാളികയെ-

മോടിപിടിപ്പിച്ച് തൂങ്ങിയാടുന്നു, 

ഒട്ടനേകം ദൈവങ്ങള്!‍ 


താലി അറുത്ത് ഞാനിന്നെന്‍-

മകള്‍ക്കായൊരു ജീവിതം കൊതിച്ചോരിറ്റു-

പൊന്നിനായ് ഉരികിയപ്പോള്‍-

സര്‍വാഭരണ വിഭൂഷിതരായ, 

ദൈവങ്ങളിലവളെ കണ്ടില്ല! 


നിറഞ്ഞു തുടങ്ങിയ ഭണ്ടാരപെട്ടിയില്-

ഞാനിട്ട നാണയങ്ങള്‍ കിലുങ്ങി വീഴുമ്പോള്‍-

ഭിക്ഷതേടി കൈകള്‍ എന്നിലേക്ക് നീളുന്നു-

അലക്കിതേച്ച വസ്ത്രമില്ലാതെ, ആഡംഭരങ്ങളില്ലാതെ,

പണത്തിനുമുകളില്‍ കുടിയിരുത്താത്ത ചില ദൈവങ്ങളിതാ-

ഇങ്ങനെയും അലയുന്നു.





  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

6 comments:

ajith said...

ദൈവമെവിടെ.......!!

വള്ളുവനാടന്‍ said...


ദൈവം പലപ്പോഴും ക്രുരനാണെന്ന് വിളിച്ചോതുന്ന കവിത , നന്നായിരിക്കുന്നു ഡെയിസി...

ഡെയ്സി said...

നമ്മള്‍ കാണുന്ന ഓരോ മനുഷനിലും ദൈവത്തെ കാണാന്‍ കഴിഞ്ഞെങ്കില്‍ ഈ ലോകം എത്ര സുന്ദരമായേനെ......! പക്ഷെ ദൈവത്തിന്റെ സൃഷ്ടിയായ നമ്മില്‍ ഉള്ള ആ ശക്തിയെ കാണാതെ പോവുന്നതാണ് പരാജയവും അല്ലെ!ajithG :)

ഡെയ്സി said...

Thanks Joy Abraham

Rainy Dreamz ( said...

ദൈവം എല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നു, എങ്കിലോ ഒരിടത്തും കാണുന്നുമില്ലല്ലോ

Anonymous said...

Eswaran ore oru sthalathu maathre ullu...

"Nammude pravarthikal"

Athu nallathanel eswaran koodekkaanum mosamaanel...
Ini njan onnum parayenda karyallalle...

Post a Comment

Related Posts Plugin for WordPress, Blogger...