ബന്ധങ്ങള്‍!
ജീവിത-പുസ്തകത്തില്‍-
മുന്‍കൂട്ടി എഴുതിചേര്ത്തവ.
നീ അറിഞ്ഞും അറിയാതെയുംവന്നു ചേരുന്നു.
രക്തത്താല്‍ കൂട്ടിച്ചേര്‍ത്തവ-
മനസ്സ് കൊണ്ട് കൂടെ കൂട്ടിയവര്‍-
സാഹചര്യങ്ങള്‍ സമ്മാനിച്ച് പോയവര്‍-
അങ്ങിനെ ഒട്ടേറെ ബന്ധങ്ങള്‍.
ചിലത്, ബന്ധനങ്ങളായി മാറുന്നു.
നാവിനാല്‍ അറ്റുപോകുന്നവരും
ഒരു നോക്കില്‍ ഓര്‍മയില്‍ നിറയുന്നവരും
രക്ത-ബന്ധത്തിന് അര്‍ഥം ചികയുന്നവരും ഇവരില്‍ ചിലര്‍.
ഓരോ യാത്രയും ഓരോ ജീവിതകഥകള്‍ പറയും
ഇനിയും ഈവിധം കാണാനിടവരല്ലേയെന്ന്-
വിലപിക്കാനിടയാക്കുന്ന മനുഷ്യര്‍!
പിരിയും നേരം മനസ്സിനെ വിഴുങ്ങി-വീണ്ടും,
കണ്ടെങ്കില്‍ എന്ന് കേണ്പോകുന്നവര്...
സ്വപ്നം കാണാന്‍ അനുവാദത്തിനായ് കൈനീട്ടുന്നവര്‍!
നീട്ടികിട്ടിയ ആയുസ്സില്‍ ജീവിതത്തെ സ്നേഹിക്കാന്‍ ഉപദേശിച്ചു-
പോവുന്ന യാതനയുടെ മുഖങ്ങള്‍....
അങ്ങിനെ എത്രയെത്ര അനുഭവങ്ങള്‍ !
ഇന്ന് , നീ എന്നിലുണ്ട്-
നാളെ, അത് വെറും സങ്കല്പമല്ലേ!
ഈ രാവില്‍ മാഞ്ഞുപോവാതെ പുലരി എന്നെ തഴുകുമെങ്കില്‍ ,
ഒരു ഉണര്‍ത്തു പാട്ടിന്റെ താളമായ് നീ എന്നിലുണ്ട്!
കൈമോശംവരാതെ കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കാം!
4 comments:
ഇന്ന് , നീ എന്നിലുണ്ട്-
നാളെ, അത് വെറും സങ്കല്പമല്ലേ!
അതെ, ഇന്നലെ എന്നത് സ്മരണയും ഇന്ന് സത്യവും നാളെ എന്നത് സ്വപ്നവുമാകുന്നു
ബന്ധങ്ങള്‍!
ജീവിത-പുസ്തകത്തില്‍-
മുന്‍കൂട്ടി എഴുതിചേര്ത്തവ.
സത്യം.
ആരാണതിന് രചയിതാവ്??
ഒന്നിന്നുമില്ല നിലയുന്നതമായകുന്നുമെന്നല്ലയാഴിയുമൊരിക്കലകന്നുപോകും
Nuna parayan
sremikkaruthu, sathyam maathre
parayavu...
Angane njan viswasichotte...
Ithu aaril ninno manasu nombarappeduthuvan ponna anubhavam undayappol ezhutheethalle...
Illengil aareyo vishamathaal orthittu.
Post a Comment