മരണം,
അത് സുഖമുള്ള ഓര്മ മാത്രമായിരിക്കാം,
നഷ്ടങ്ങളില്ലാതെ എല്ലാം നേടിയൊരു യാത്ര.
നോവിക്കുന്ന നാവും,
അഴുകുന്ന ശരീരവും കൈമുതലില്ലാതെ,
അഹങ്കാരത്തില്‍ ആത്മാവ് മലിനമാവാതെ,
പുതിയൊരു കൂട് തേടിയുള്ള യാത്ര.
വാഗ്ദാനങ്ങളില്‍ എണ്ണപ്പെടാതെ-
പേരിന്റെ ഭാരത്താല്‍ വിളിക്കപ്പെടാതെ-
ഏതോ ഒരു ശക്തിയില്‍ മരണം എന്നപേരില്‍-
ഒന്നാവുന്ന യാത്ര.
അവിടെ നീയും ഞാനും ഇല്ലാതാവട്ടെ
കാത്തിരിപ്പുകളും കണ്ണീരും എന്തെന്നറിയാതെ പോവട്ടെ-
സ്നേഹത്തിന്നാഴക്കടലില് കാത്തിരിക്കുമവനിലേക്കുള്ള
ഉണരാതെ ഉറങ്ങിയൊരു മരണമെന്ന യാത്ര.
ഇന്നുവരെ അറിയാത്ത അളവില്ലാത്ത സത്യം.
അഴുകുന്ന ശരീരവും കൈമുതലില്ലാതെ,
അഹങ്കാരത്തില്‍ ആത്മാവ് മലിനമാവാതെ,
പുതിയൊരു കൂട് തേടിയുള്ള യാത്ര.
വാഗ്ദാനങ്ങളില്‍ എണ്ണപ്പെടാതെ-
പേരിന്റെ ഭാരത്താല്‍ വിളിക്കപ്പെടാതെ-
ഏതോ ഒരു ശക്തിയില്‍ മരണം എന്നപേരില്‍-
ഒന്നാവുന്ന യാത്ര.
അവിടെ നീയും ഞാനും ഇല്ലാതാവട്ടെ
കാത്തിരിപ്പുകളും കണ്ണീരും എന്തെന്നറിയാതെ പോവട്ടെ-
സ്നേഹത്തിന്നാഴക്കടലില് കാത്തിരിക്കുമവനിലേക്കുള്ള
ഉണരാതെ ഉറങ്ങിയൊരു മരണമെന്ന യാത്ര.
ഇന്നുവരെ അറിയാത്ത അളവില്ലാത്ത സത്യം.
5 comments:
മരണം സുഖമുള്ള കാര്യമായിരിക്കുമോ?
അത് നീണ്ട ഒരു ഉറക്കം പോലെ സുഖദമായിരിക്കുമോ?
അതിനെ തോല്‍പ്പിക്കാന്‍ സ്നേഹത്തിനു മാത്രമേ കഴിയൂ...
നമ്മളെ സ്നേഹിക്കുന്നവരിലൂടെ നമ്മള് വീണ്ടും ജീവിക്കും !
പക്ഷെ എന്ന് ആ ധനം(സ്നേഹം) നമുക്ക് നഷ്ട്ടമായോ...
ഇല്ലെന്നും ഉണ്ടെന്നും അഭിപ്രായങ്ങള്‍ ഉയരവേ...
ഞാനും അലിഞ്ഞു അലിഞ്ഞു നേര്‍ത്ത് പോയി !
നല്ല വരികള്‍ Daisy
ആശംസകള്‍
അസ്രുസ്
മരണം,
അത് സുഖമുള്ള ഓര്മ മാത്രമായിരിക്കാം,
നഷ്ടങ്ങളില്ലാതെ എല്ലാം നേടിയൊരു യാത്ര.
എന്തോ ഈ വരികള്‍ എനിക്ക് തീരെ ദഹിക്കുന്നില്ല കേട്ടോ
ആരുടെ മരണമാ കുട്ട്യേ സുഖമുള്ള ഓര്മ്മയായുള്ളത് ? മരണം നഷ്ടമാകലാണ് എന്നേക്കും ...
Maranam..!
Haaaa...
Ee lokathil agni kazhinjal ettavum sathyamullathu..
Post a Comment