രാവുകളെ മത്തുപിടിപ്പിക്കുന്ന പാതിരമുല്ലയായ് -
നീയെന്‍ വരികളില്‍ പൂക്കുക,
ഒരു ഞൊടിയില്‍ ശ്വാസം നിലപ്പിച്ചൊരു-
നെടുവീര്പ്പായുയരുമ്പോഴും -
ഈറനണിയാത്ത ഓര്മകളാലേ,
നിന്റെ നറുമണമെന് തൂലികയെ നിറയ്ക്കട്ടെ
ഒരേ അകലത്തില്‍ കാണുന്ന താരങ്ങള്‍ തെളിച്ച വഴിയെ-
എന്‍ വിരലുകള്‍ നിന്നിലെത്താന്‍ കൊതിക്കവേ,
എന്റെയിമകളിലൊതുങ്ങും പ്രണയാര്‍ദ്രമാം- നിലാവും
നിന്റെ സ്വരത്തിനായ് കാതോര്ത്തിടുന്നു ,
വിരഹിയാം സ്വപ്നങ്ങള്‍ ഉറക്കം നടിക്കിലും ,
സജലമെന് മിഴികള്‍ നിന്നധരം മറക്കാത്തൊരു-
ചുമ്പനം തുളുമ്പവേ , തേനൂറും തെന്നലാലെന് -
പുഞ്ചിരി പകുത്തു പാതിരാമുല്ലകള്‍ പൂത്തുലയുന്നു. !
5 comments:
മായാത്ത മറയാത്ത സുന്ദര സ്വപ്നങ്ങളെ
എന്നില്‍നിന്നുയരുന്ന ഗന്ധങ്ങളെ
മുറുകി പിടിച്ചു കൊള്‍ക...............
ഒരു ഞൊടിയില്‍ ശ്വാസം നിലപ്പിച്ചൊരു-
നെടുവീര്പ്പായുയരുമ്പോഴും -
ഈറനണിയാത്ത ഓര്മകളാലേ,
നിന്റെ നറുമണമെന് തൂലികയെ നിറയ്ക്കട്ടെ
നന്നായിരിക്കുന്നു ...വരികള്‍ ഇഷ്റെപെട്ടു
ആശംസകള്‍
അസ്രുസ്
Thank You asrus :)
നല്ല വരികള്‍ ഇഷ്ടപ്പെട്ടു കേട്ടോ.
മുല്ലപ്പൂമണം....
Sreejith & AjithG Tnx :)
Post a Comment