പച്ചപുല്‍ച്ചാടി,
പണവുമായ് ചാടി വരുന്നവന്!
മനുഷ്യന്റെ കണ്ടുപിടുത്തം!
പണം എന്തെന്നറിയാത്തവന്-
കൌതുകത്തിന് വിളിച്ച പേരാവാം!
ഒരുവന്റെ നാവു പോലും-
അറിയാതെ പോവുന്ന,
ഏവരിലും നിന്റെ മൌനം -
ഒരു പ്രതീക്ഷയാണ്!
മറവിയുടെ മേശവലിപ്പില്‍ -
കാര്ന്നുപോവാതെ കുറച്ചുറുപ്പിക കിട്ടിയെങ്കില്‍-
അവന്റെ ഭാഗ്യം ചുമന്നിനി-
വേറിടത്തേക്ക് പറക്കാന്‍ അനുവാദമില്ല -
ചോനനുറുമ്പുകള് നിന്നെ പൊതിയുമ്പോള്‍-
നിന്റെ സമ്പാദ്യം അവനില്‍ സുരക്ഷിതം,
അവിടെ, നിന്റെ മരണമല്ല,
അവന്റെ വിശ്വാസമാണ് പ്രധാനം!
5 comments:
വിശ്വാസം അതല്ലേ എല്ലാം
വിശ്വാസവും പണവും ഇരട്ട സഹോദരങ്ങളാണ്
വിശ്വാസങ്ങള്‍ എല്ലാം ഒരു തരത്തില്‍ അന്ധമാണല്ലോ...
പച്ചപുല്‍ച്ചാടി,ഒരു പ്രതീക്ഷയാണ്!പക്ഷെ ആരും ഒരിക്കലും , മനപ്പൂര്‍വ്വം പച്ചപ്പുല്ചാടിയെ കൊല്ലാന്‍ ശ്രമിക്കാറില്ല...ജീവിതം കുറച്ചു മണിക്കൂറുകള്‍ മാത്രമേ ഉള്ളൂ എങ്കിലും ...അനുമോദനങ്ങള്‍ ...
Daisy,
Hridhyamaaya, hridhaya sparsiyaya kavithakku abhinadhanangal
നിന്റെ നിക്ഷേപമുള്ളിടത്ത് നിന്റെ ഹൃദയവും......
Post a Comment