RSS
Container Icon

പേര് *



സ്വപ്നങ്ങളില്‍, 
കലപിലപറഞ്ഞ് കളഞ്ഞുപോയ 
എന്റെ പേര് തിരഞ്ഞാണ്- 
ഞാന്‍ നിന്നിലേക്കെത്തിയത് .
മഞ്ഞു വീണൊരു സന്ധ്യയില്‍-
നിനക്ക് ഞാനൊരു പുല്‍ക്കൊടിയായി.
വാചാലമായ മഴയാണ് ഞാനെന്നും,
ആ നീലിമ നിന്റെ മനസ്സെന്നും പറഞ്ഞു.
എന്റെ ചിരിക്ക് വസന്തമാകാന്‍ കഴിയുമെന്നും-
ഞാനൊരു പൂവാണെന്നും നീ പറഞ്ഞു.
പ്രണയത്തിനു വില പേശിയ കാലമെല്ലാം-
നിന്റെ പ്രാണന്റെ നിഴല്‍ ഞാനെന്നോതി.
ചോരച്ച പനിനീര്പൂവിനാല്‍ ചുമ്പിച്ച-
കുറിമാനങ്ങളില്‍ അടര്‍ന്നു വീണ അക്ഷരങ്ങള്,
ഒരായിരം പേരുകള്‍ പറഞ്ഞു.
ഒടുവില്‍, കാതടപ്പിച്ച വിളികളില്‍ ഇറ്റു വീണ കണ്ണീരില്‍
ഉപ്പുണ്ടെന്നു ചൊല്ലി നീയെന്നെ ചുണ്ടോടടുപ്പിച്ചു.
അന്ന് ഞാനൊരു പൂമ്പാറ്റയായ്‌ മാറി.
പിന്നീട് , എന്റെ പേര് ചോദിച്ചപ്പോഴെല്ലാം,
ഞാന്‍, നിന്റെ പ്രണയമെന്നു പറഞ്ഞ് പറന്നുപോയി.

 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

8 comments:

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഞാനൊരു പൂവാണെന്നും നീ പറഞ്ഞു
:)

സൗഗന്ധികം said...

നല്ലത്......
ശുഭാശംസകൾ.......

Rainy Dreamz ( said...

കൊള്ളാം നന്നായിരിക്കുന്നു,

ടെയ്സിയുടെ കവിതകളെല്ലാം, പൂവും മഴയും പുഴയും പ്രണയവും എന്നു പണ്ടാരോ പറഞ്ഞത് പോലെ ആവുന്നു. നല്ല ഭാഷയുണ്ടല്ലോ, ഭാവനയും. വ്യത്യസ്ത വിഷയങ്ങള്‍ തിരഞ്ഞെടുത്തു എഴുതുമല്ലോ. പറഞ്ഞതില്‍ ദേഷ്യം അരുത്... ഒരേ വിഷയം ഒരാളില്‍ നിന്നും ഏറെ വായിക്കുമ്പോള്‍ മടുപ്പ് തോന്നും, അതെത്ര സുന്ദരം ആയാല്‍ പോലും, അതുകൊണ്ട് തുറന്നു പറഞ്ഞെന്നു മാത്രം...

വ്യത്യസ്ത ഭാവങ്ങളിലൂടെ ഇനിയും തുടരുക പ്രയാണം... ആശംസകള് സഹോദരീ

Asha said...

എന്റെ ചിരിക്ക് വസന്തമാകാന്‍ കഴിയുമെന്നും-
ഞാനൊരു പൂവാണെന്നും നീ പറഞ്ഞു.
പ്രണയത്തിനു വില പേശിയ കാലമെല്ലാം-
നിന്റെ പ്രാണന്റെ നിഴല്‍ ഞാനെന്നോതി.

വരികള്‍ ഇഷ്ടായി daisy....

sakeer puthan said...

ഈ കവിത ദിനത്തില്‍ നല്ലകവിത വായിക്കാന്‍ കഴിഞ്ഞു ആശംസകള്‍

asrus irumbuzhi said...

എന്നും ആ ചിരിക്ക് വസന്തമേകാന്‍ കഴിയട്ടെ !
നല്ല വരികള്‍ daisy
ആശംസകളോടെ
അസ്രുസ്

ഡെയ്സി said...

റെയ്നി, അഭിപ്രായം പറയുന്നതിന് യാതൊരു ദേഷ്യവുമില്ല കേട്ടോ... ഈ ചുവടൊന്നു മാറ്റിയേക്കാം....
nd Thank U സഹോദരാ :)

ഡെയ്സി said...

Amrithamgamaya.........
Sougandhikam......
Asha Kutty.....
Sakeer....
nd
asrus...

Thank U :)

Post a Comment

Related Posts Plugin for WordPress, Blogger...