RSS
Container Icon

വ്രണിതസ്മിതം


 
 
 
 
നിഴല്‍ വീഴാത്ത വള്ളിക്കുടിലൊന്നില്‍-
തളിര്ത്തലപ്പുയര്‍ത്തി ചാഞ്ഞെന്റെ സ്വപ്നങ്ങളുണ്ട്.
ഇനിയും പെയ്തിറങ്ങാത്ത ഘനീഭവിച്ച-
മൌനത്തില്‍ ഒരു മഴയുടെ പ്രതീക്ഷ!
എരിഞ്ഞു തീരാത്ത വാക്കുകളെ
ഭൂതകാലം ഒറ്റുകൊടുക്കുന്നു.
തെളിഞ്ഞും മറഞ്ഞും, വിരിഞ്ഞും പൊഴിഞ്ഞും
നഷ്ട്ടവസന്തത്തില്‍ പേരുമറന്നപ്രണയപൂക്കള്,
തഴുകുന്നകാറ്റിനോട് ‍കള്ളം പറയുന്നതെന്തിന്!‍
വീണുചിതറിയ മഴവില്ലില്‍ പറഞ്ഞു തീരാത്ത‍ കഥകള്‍,
തന്‍ നിറം മറന്നു നില്‍ക്കുന്നു.
മുറിവേറ്റ ചിരിയിലീ രാവും വിസ്മൃതിയിലാഴുമ്പോള്‍,
നേര്‍ത്ത സ്പന്ദനമായ്‌ കരഞ്ഞുവിങ്ങുമെന്‍-
ഹൃദയം തിരഞ്ഞ ‍നിദ്രയിന്നും വഴിമാറുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

8 comments:

ajith said...

ഒരു ദുഃഖച്ഛവിയിലാണല്ലോ കവിതകളുടെയെല്ലാം ഗമനം....???

Nighil chembra said...

ഇനിയും പെയ്തിറങ്ങാത്ത ഘനീഭവിച്ച
മൗനത്തിൽ ഒരു മഴയുടെ പ്രതീക്ഷ....
മൗനം മഴയായി പെയ്യുകയാണെങ്കിൽ, കവിതകൾ കുളിരായ്‌ പൊഴിയട്ടെ....

Kalavallabhan said...

കള്ളം പറയുന്നതെന്തിന്

Rainy Dreamz ( said...

ഇനിയും പെയ്തിറങ്ങാത്ത ഘനീഭവിച്ച
മൗനത്തിൽ ഒരു മഴയുടെ പ്രതീക്ഷ....
മൗനം മഴയായി പെയ്യുകയാണെങ്കിൽ

ഡെയ്സി said...

അജിത്ജി എഴുത്തിന്റെ ഒഴുക്കില്‍ അങ്ങിനെ ആയതാണ് .....ഈ ദുഃഖച്ചുവ മാറ്റിയേക്കാം :)

ഡെയ്സി said...

Kalavallabhan, Rainy, nd Nighil Thank Uuuuuu.....

asrus irumbuzhi said...

ദുഃഖം മാറ്റല്ലേ...കവിതകളില്‍ അല്പം ദുഃഖം വേണം അതിലേറെ
പ്രത്യാശയും ...
നല്ല വരികള്‍
ആശംസകളോടെ
അസ്രുസ്

ഡെയ്സി said...



എന്നെപ്പോലെ.... നന്ദി അസ്രുസ്

Post a Comment

Related Posts Plugin for WordPress, Blogger...