RSS
Container Icon

ഗുല്‍മോഹര്‍

 
അക്ഷരങ്ങള്‍ ചേര്‍ത്തു തുടങ്ങുമ്പോള്‍
എനിക്കു നിന്നെ കാണാം
പഴയ സ്വപ്നത്തില്‍ പൂത്തുലഞ്ഞ വാകയുടെ തണലില്‍
ഒരിതള്‍ കവര്ന്നെന്‍ ഹൃദയവും കാണാം
അകാലങ്ങളില്‍,
അവസാനതിരിയും കെട്ടടങ്ങിയപ്പോള്‍ ,
ഒരു മിന്നാമിനുങ്ങിന്റെ വെട്ടത്തില്‍
ഞാനെന്റെ മനസ്സുമായെത്തി .
പറയാന്‍ മറന്ന പ്രണയത്തിന്‍-
ഓര്‍മകള്‍ക്ക് വഴികള്‍ നഷ്ടമായില്ല.
നിരന്തരം ഞാനറിഞ്ഞ അദൃശ്യമായ സ്നേഹം,
പവിത്രമായ നിശ്വാസത്തില്‍ വിതുമ്പിയ-
പ്രാര്‍ത്ഥനയായ് നീയെന്നറിയെ,
വേനല്‍ തീയിലും തണുത്ത വിരല്‍തുമ്പിന്നെന്റെ-
വരികളില്‍ വിയര്‍ക്കുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

Manoraj said...

മനസ്സില്‍ കവിതയുണ്ട്.. പക്ഷെ വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അല്പം കൂടെ ശ്രദ്ധിക്കുക.

ഡെയ്സി said...

തീര്‍ച്ചയായും... :) Manoraj

asrus irumbuzhi said...

ഇനിക്കിഷ്ട്ടപെട്ട നിന്റെ വരികള്‍ എന്റെ ശബ്ദത്തില്‍
ഞാന്‍ റെക്കോര്‍ഡ്‌ ചെയ്തത് വെച്ചിട്ടുണ്ട് !
ഇനിയിപ്പോ റോയല്‍റ്റി പ്രശനം ഉണ്ടാവുമോ..എന്തോ !!?

ആശംസകള്‍
അസ്രുസ്

ഡെയ്സി said...

ഇങ്ങനെ കളിയാക്കല്ലേ മാഷെ.... റോയല്‍റ്റി പ്രശ്നമൊന്നും ഇല്ല.... അതൊന്നു കേട്ടാല്‍ കൊള്ളാമെന്നുണ്ട്
@asrus

Unknown said...

അക്ഷരങ്ങള്‍ ചേര്‍ത്തു തുടങ്ങുമ്പോള്‍
എനിക്കു കാണാം
നിരന്തരം ഞാനറിഞ്ഞ ആ അദൃശ്യമായ സ്നേഹം,
പവിത്രമായ നിശ്വാസത്തില്‍
ഒരിതള്‍ കവര്‍ന്ന സ്നേഹം..

വളരെ നന്നായിരിക്കുന്നു...ആശംസകള്‍...

Post a Comment

Related Posts Plugin for WordPress, Blogger...