RSS
Container Icon

* രാഗ നിരാസം *




ഈ ദിനം വെള്ളെഴുത്തില് മങ്ങിപ്പോയ-
വാക്കുപോല്‍ വായിക്കപെടാതെ പോവട്ടെ.
ഇനിയും 
ഞാന്‍ നിന്റെ ഓര്‍മ്മയാണെന്നും 
നിനക്കെന്നോട് പ്രണയമാണെന്നും പറയരുത്. 
ഉറഞ്ഞുകൂടുന്ന മൌനത്തിനു മുകളിലിരുന്ന്-
കളിവാക്കുകള്‍ ചൊല്ലേണ്ട
കാണുമ്പോള്‍,
കരിമേഘങ്ങളിഴയുന്നോരെന്‍ കണ്ണുകള്‍
നിനക്കായ് തിളങ്ങാറില്ല
ഉയരുന്ന നെഞ്ചിടിപ്പില്‍ എന്റെ-
കവിളുകളില്‍ ചെന്നിണം ഇരയ്ക്കാറില്ല,
വേഗം കുറഞ്ഞീ കാലടികള്‍ ചിറഞ്ഞ-
സ്വസ്ഥമാവാറില്ല!
ക്ഷണികവും, അസ്ഥിരവുമായ നിന്റ ചിന്തകള്‍
അന്ധമായ് കോറിയിട്ട പ്രണയം
അതിപ്പോഴും, രക്തം കിനിഞ്ഞെന്റെ-
വരികളില്‍ ചുവക്കുന്നതു നീ കാണുന്നില്ലേ

 



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

8 comments:

Unknown said...

അതിപ്പോഴും, രക്തം കിനിഞ്ഞെന്റെ-
വരികളില്‍ ചുവക്കുന്നതു നീ കാണുന്നില്ലേ

വാക്കുകള്‍ നന്ദിതയെ ഓര്‍മിപ്പിക്കുന്നു,,,,,,,,,വാക്കുകള്‍ ഉണ്ടായിരിക്കട്ടെ ഇന്നും കൂടെ ,,

രാഗേഷ് രാമദാസ്‌

ഡെയ്സി said...

നന്ദിതയുടെ വരികള്‍ എനിക്കും പ്രിയപെട്ടതാണ്‍..... യാദൃശ്ചികമായെങ്കിലും ആ വരികളെ ഓര്‍മിപ്പിക്കുന്നു എന്ന് വായിച്ചപ്പോള്‍ സന്തോഷം തോനുന്നു.....നന്ദി രാഗേഷ് .

സൗഗന്ധികം said...

ശുഭാശംസകൾ.....

ajith said...

ക്ഷണികവും, അസ്ഥിരവുമായ നിന്റ ചിന്തകള്‍
അന്ധമായ് കോറിയിട്ട പ്രണയം
അതിപ്പോഴും, രക്തം കിനിഞ്ഞെന്റെ-
വരികളില്‍ ചുവക്കുന്നതു നീ കാണുന്നില്ലേ

നല്ല വരികള്‍

Vineeth M said...

നന്ദിതയെ ഓര്‍മിപ്പിക്കുന്നു എന്ന് പറഞ്ഞത് ശരി തന്നെ....

rameshkamyakam said...

good

ശ്രീ said...

വരികള്‍ നന്നായിട്ടുണ്ട്, ഇനിയുമെഴുതുക

sakeer puthan said...

നന്ദിതയുടെ വരികള്‍ ഓര്‍മ്മിപ്പിക്കുന്നു
ശുഭാശംസകള്‍

Post a Comment

Related Posts Plugin for WordPress, Blogger...