RSS
Container Icon

അഹം



തണുത്ത പകലില്‍ ഉറങ്ങുമെന്നെ 
നീയാണ് തൊട്ടുണര്‍ത്തിയത് 
അക്ഷരങ്ങളാല്‍ ശിലകള്‍ തീര്‍ത്ത 
നിന്റെ വിരലുകള്‍ പറയുന്നതെന്താണ് ?
അര്‍ത്ഥമുള്ള പൂവാണ് നീ?
ബഹുവര്‍ണ്ണങ്ങളില്‍ പല പേരുകളില്‍ 
അവന്‍ തെളിയിച്ച ജീവനാളം!
പ്രകൃതിയുടെ മോഹവീഥിയിലെ വസന്തം
നിന്റെ പ്രതീക്ഷയുടെ സ്വരമാണ്.
വാടുന്നതിനു മുന്‍പേതോ ദാസിതന്‍ മുടിചൂടി
മോഹിത ഗന്ധര്‍വനെ ഉറ്റുനോക്കവെ
വാക്കുകളിടറി അവന്‍ തീര്‍ത്ത മൌനം-
നിന്റെ അലങ്കാരം!

നീ
രാപകലുകളിലെന്നും
സ്നേഹത്തിന്റെ നിറമുള്ളവള്‍
ഒരു മൃദു സ്പര്‍ശത്തില്‍ ‍ അടര്‍ന്നു,
വീഴുമുദ്വേഗത്തിന്നിതളുകള്‍ !
ഹൃദയം തേടും പ്രണയത്തിന്‍
നഗ്നമാം ബാക്കിപത്രം !

 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

ajith said...

അര്‍ത്ഥമുള്ള പൂവാണു നീ

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

നീ സ്നേഹത്തിന്റെ നിറമുള്ളവള്‍....

രഘുനാഥന്‍ said...

കവിത കൊള്ളാം

സൗഗന്ധികം said...

അഹം പുഷ്പാസ്മി...!!
നല്ല കവിത
ശുഭാശംസകള്‍........


സൗഗന്ധികം said...

'പാതിരാക്കാറ്റ്‌ ' എന്ന കവിതയെഴുതിയ പ്രകൃതി എന്ന കൊച്ചു കവയത്രിക്ക്, കമന്റ് എഴുതാന്‍ എന്തോ ചില സാങ്കേതിക കാരണങ്ങളാല്‍ എനിക്ക് കഴിയുന്നില്ല. ഇവിടെ ഞാനതൊന്നു കുറിച്ചോട്ടെ ? ദുഃസ്വാതന്ത്ര്യത്തിനു ക്ഷമ ചോദിക്കുന്നു..

പ്രകൃതി,

നല്ല കവിത .. കേട്ടോ ?

ഇനിയും ധാരാളം എഴുതുക
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....

കുഞ്ഞു കവയത്രിക്ക് ഒരായിരം ആശംസകള്‍.....






Post a Comment

Related Posts Plugin for WordPress, Blogger...