RSS
Container Icon

ഉത്തമഗീതം




വശ്യമാര്‍ന്നൊരു പുലരി. 
മറുപുറം മറച്ചെന്നെ പുണര്‍ന്നു നിന്ന-
മഞ്ഞിന്റെ സുന്ദരി. 
അവളുടെ കവിളില്‍ ‍,
വൈകി ഉണര്‍ന്നു ദേവന്റെ തലോടല്‍!
പതിയെ ‌തെന്നി നീങ്ങുമവളുടെ സുഗന്ധം
എന്നെ ഉത്തമഗീതത്തിലേക്ക് നടത്തി.
വീഥിയിലെങ്ങും പൂത്തുലഞ്ഞ ലില്ലിപൂക്കള്‍
അവനെനിക്കായ് ഒരുക്കിയ-
സ്വപങ്ങളുടെ താഴ്വാരമെന്നു തോന്നിച്ചു,
ഇവിടെ ഞാനൊരു മണവാട്ടി;
ബൈബിള്‍ പ്രണയ കാവ്യം
സിരകളില്‍ ഈണമായ് അലിയവെ,
നിരത്തുകളാലാപനത്തില്‍ മയങ്ങി നിന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

3 comments:

ഡെയ്സി said...

For Today's Beautiful Misty Morning....
"ഞാന്‍ എന്റെ പ്രിയന്റെതാണ്;
അവന്‍ എന്നെയാണ് കാംക്ഷിക്കുന്നത്.
എന്റെ പ്രിയനേ, വരൂ,
നമുക്ക് വയലിലേക്കു പോകാം.
ഗ്രാമത്തില്‍ ഉറങ്ങാം.
രാവിലെ നമുക്ക്
മുന്തിരിത്തോട്ടത്തിലേക്ക് പോകാം.
മുന്തിരി മൊട്ടിട്ടോ എന്ന് നോക്കാം .
മുന്തിരിപ്പൂക്കള്‍ വിടര്ന്നോ എന്ന് നോക്കാം.
മാതളനാരകം പൂവിട്ടോ എന്ന് അന്വേഷിക്കാം.
അവിടെവച്ച് നിനക്ക് ഞാന്‍ എന്റെ പ്രേമം പകരാം."
(ബൈബിള്‍ -ഉത്തമഗീതം 7(10-13) )

സൗഗന്ധികം said...

''ഷിര്‍-ഹാ -ഷിറിം''

നന്നായി

ശുഭാശംസകള്‍ ........

ajith said...

ശൂലേംകാരത്തിയും പ്രിയനും

Post a Comment

Related Posts Plugin for WordPress, Blogger...