വിടര്‍ന്ന മിഴികളില്‍
പുഞ്ചിരിതൂകും സ്വപങ്ങള് തന്-
മര്മ്മരം മടുത്തൊരെന്‍ ജനലോരം
തേടിടുന്ന മൗനമേ !
മിഴിനീരകന്ന പ്രാണനിലെ
വിരഹത്തിന് തേങ്ങലുകള്‍-
നിലയ്ക്കാത്ത ഹൃദയത്തിന്
പിടച്ചിലൊന്നു കാണുമോ നീ?
വരികളില്ലാത്ത പാട്ടിന്റെ -
വിതുമ്പുമീണത്തില് കാറ്റിന്-
സിരകള്‍ തീര്‍ത്ത നൊമ്പര,
മഴയുമിന്നു വ്യര്‍ത്ഥമോ ?
നിദ്ര മറന്ന മിഴികള്‍
ഉതിര്‍ത്ത വ്യഥകളെ
ഒറ്റച്ചരടില്‍ ബന്ധിച്ച പ്രണയമേ
നിന്റെ പേരോ ദുഃഖം ?!!!.
5 comments:
ഒരു മഴ പെയ്തു തോരുമ്പോള്‍ ആ നിരാശ മാറുമെന്നു പ്രതീക്ഷിക്കാം...
ഒറ്റച്ചരടില്‍ ബന്ധിച്ച....
നല്ല പ്രയോഗം
ദുഃഖത്തിൻ മേമ്പൊടി ചേർന്നിടുമ്പൊഴേ
പ്രണയത്തിൻ മധുരമതൊന്നേറി നില്ക്കൂ..
കവിത നന്നായി
ശുഭാശംസകൾ....
പ്രണയത്തിന് ഇത്തരം പ്രതീക്ഷകള്‍ നല്ലത് അല്ലെ....
Vineeth.
AjithG, Sougandhikam.......... നന്ദി
Post a Comment