RSS
Container Icon

എകാകി





വിടര്‍ന്ന മിഴികളില്‍
പുഞ്ചിരിതൂകും സ്വപങ്ങള്‍ തന്‍-
മര്‍മ്മരം മടുത്തൊരെന്‍ ജനലോരം
തേടിടുന്ന മൗനമേ !
മിഴിനീരകന്ന പ്രാണനിലെ
വിരഹത്തിന്‍ തേങ്ങലുകള്‍-
നിലയ്ക്കാത്ത ഹൃദയത്തിന്‍ ‍
പിടച്ചിലൊന്നു കാണുമോ നീ?
വരികളില്ലാത്ത പാട്ടിന്റെ -
വിതുമ്പുമീണത്തില്‍ കാറ്റിന്-
സിരകള്‍ തീര്‍ത്ത നൊമ്പര,
മഴയുമിന്നു വ്യര്‍ത്ഥമോ ?
നിദ്ര മറന്ന മിഴികള്‍ ‍
ഉതിര്‍ത്ത വ്യഥകളെ ‍
ഒറ്റച്ചരടില്‍ ബന്ധിച്ച പ്രണയമേ
നിന്റെ പേരോ ദുഃഖം ?!!!.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

Vineeth M said...

ഒരു മഴ പെയ്തു തോരുമ്പോള്‍ ആ നിരാശ മാറുമെന്നു പ്രതീക്ഷിക്കാം...

ajith said...

ഒറ്റച്ചരടില്‍ ബന്ധിച്ച....

നല്ല പ്രയോഗം

സൗഗന്ധികം said...

ദുഃഖത്തിൻ മേമ്പൊടി ചേർന്നിടുമ്പൊഴേ
പ്രണയത്തിൻ മധുരമതൊന്നേറി നില്ക്കൂ..

കവിത നന്നായി

ശുഭാശംസകൾ....

ഡെയ്സി said...

പ്രണയത്തിന് ഇത്തരം പ്രതീക്ഷകള്‍ നല്ലത് അല്ലെ....
Vineeth.

ഡെയ്സി said...

AjithG, Sougandhikam.......... നന്ദി

Post a Comment

Related Posts Plugin for WordPress, Blogger...