സ്നേഹത്തിന് ഗന്ധമേറ്റാല്
ജീവന്വെക്കുമാറ് എങ്ങും
സ്വര്‍ണ്ണ -വൈര- പവിഴം
പതിച്ച കുഞ്ഞുഹൃദയങ്ങള്.
നിഴല്‍പോലെ മായുമീ ദിനത്തിന്
നീയിട്ട പേരോ
വാലെന്റിനസ് ♥
പ്രേമ വൈവിധ്യങ്ങളെ കുറിക്കാന്‍
ഏറെ വര്‍ണങ്ങളില്‍ പനിനീര്‍പ്പൂക്കള്‍.
ഒരു നോക്കില്‍ ഹൃദയം കവരും
പ്രണയത്തിനൊരു ലാവെണ്ടര്‍!. !!!!!!!.
സ്നേഹസൌന്ദര്യാരാധനയില്
ധൈര്യമുള്‍ക്കൊണ്ട് കടും ചുവപ്പു.
ഞാന്‍ നിനക്ക് വിലപെട്ടതെന്നോതി
നിഷകളങ്കതയുടെ വെളുത്ത പൂക്കള്‍
വിശ്വസ്തതയുടെ ചെണ്ടുകളില്‍
ബന്ധിച്ച റോസ് ദലങ്ങള്‍
പുതിയ തുടക്കത്തിന്റെ വാഗ്ദാനവും
കരുതലുമായി മഞ്ഞ പൂക്കള്‍
മധുരം മറന്ന ചുണ്ടുകളിലെ
വാക്കുകള്‍ക്കൊപ്പം
കാത്തിരിപ്പിന്റെ
സ്നേഹത്തിന്റെ
വിരഹത്തിന്റെ
സഹനത്തിന്റെ
വര്‍ണ്ണ നാടകള്‍ കെട്ടിയ ഒരാല്‍മരം
ഓര്‍മകളില്‍ പന്തലിക്കുന്ന
എന്റെ പ്രണയവസന്തം.
വിലപിടിച്ച സമ്മാനങ്ങള്‍ക്കും
പനിനീര്പൂവുകള്‍ക്കുമപ്പുറം
ആത്മാര്‍ത്ഥ പ്രണയം തേടുന്നത്
സ്നേഹത്തിന് നിറം ചാലിച്ച
നിന്റെ ഹൃദയ പുഷ്പം!!
5 comments:
സ്വര്‍ഗീയമായ, യദാര്‍ത്ഥമായ പ്രണയത്തെ, സ്നേഹത്തെ, തന് ഹൃദയത്തിന് പാതിയെ തിരഞ്ഞ് ആരും അലയേണ്ടതില്ലത്രെ . അതിനര്ഹരെങ്കില് ജന്മാന്തരങ്ങള്‍ക്ക് മുന്‍പേ , സ്വര്‍ഗ്ഗ കല്പനയാല് ആ ആത്മാക്കളൊരുമിച്ച് യാത്ര തുടങ്ങുമത്രേ.
ഒരാള്‍ സ്വര്‍ഗ്ഗ കൃപയാല്‍ സത്യത്തില്‍ ഭാഗ്യവാന് /ഭാഗ്യവതി ആകുന്നതപ്പോള്....ത്തന്നെ.
എല്ലാവര്ക്കും ഈ ഭാഗ്യം ലഭിക്കുമാറാകട്ടെ .
നല്ല കവിത
ശുഭാശംസകള്‍.........................
സത്യം.....
നന്ദി കേട്ടോ.
പ്രണയദിനം സ്പെഷല്‍
Very apt one for the day.
Happy V V V Day :-)
മധുരം മറന്ന ചുണ്ടുകളിലെ
വാക്കുകള്‍ക്കൊപ്പം
കാത്തിരിപ്പിന്റെ
സ്നേഹത്തിന്റെ
വിരഹത്തിന്റെ
സഹനത്തിന്റെ
വര്‍ണ്ണ നാടകള്‍ കെട്ടിയ ഒരാല്‍മരം
ഓര്‍മകളില്‍ പന്തലിക്കുന്ന
എന്റെ പ്രണയവസന്തം. നഷ്ട വസന്തം!
Post a Comment