RSS
Container Icon

എന്‍റെ നക്ഷത്രമാണ് നീ






എന്‍ മിഴിത്തിളക്കമാകാന്‍
രാത്രിയുടെ അപാരതയില്‍
വേറിട്ടു നില്‍ക്കുകയും
പിന്നെ എപ്പൊഴോ
മൂകമായി പൊലിയുകയും
ചെയ്ത വെണ്നക്ഷത്രമാണ് നീ.
പ്രഭാതത്തിന്റെ ചിറകു ധരിച്ച്
കാഴ്ച്ചയുടെ ഓടാമ്പലുകള്‍ നീക്കി
പറന്നുയര്‍ന്ന ധൂളിയിലെങ്ങും
നിന്‍റെ ചാരം തിരഞ്ഞിറങ്ങി.
ഉടലെടുത്ത തിളക്കങ്ങളെന്നെ
വലയം ചെയ്ത് കണ്ണ് മഞ്ഞളിപ്പിച്ചു
അധരങ്ങളില്‍ പതറിയ രാഗവും
പദങ്ങളിടറിയ നൃത്തവും
ആത്മാവിലലിഞ്ഞ നിന്നോര്‍മകളാല്‍
ദുഖത്തിന്‍ തളം തീര്‍ത്തു.
ഇനിയും എത്ര നാള്‍?
മേഘങ്ങള്‍ സാന്ദ്രമാവുമ്പോഴും
ഓരോ ആസുര വര്‍ഷത്തിനൊടുവിലും
നീ വീണ്ടും വരുമെന്നും
എന്നില്‍ പ്രകാശം പരത്തുമെന്നും
ഞാന്‍ പ്രതീഷിച്ചു.
മഞ്ഞു പൊഴിയുമിരവുകളില്‍
ഈ ഗഗനവീഥി നിഷ്പ്രഭം!
വിരഹത്തിന്‍ കനം തൂങ്ങി
തളര്‍ മിഴിചാരി നിദ്ര പുതയ്ക്കും വരെ
ഞാന്‍ നിന്നെ കാത്തിരിക്കും !!!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

4 comments:

ajith said...

നീ വീണ്ടും വരുമെന്നും
എന്നില്‍ പ്രകാശം പരത്തുമെന്നും
ഞാന്‍ പ്രതീക്ഷിച്ചു

വളരെ നന്നായിട്ടുണ്ട് ഈ കവിത

Vineeth M said...

പ്രതീക്ഷകള്‍ കാത്തിരിപ്പിന് കൂട്ടാവട്ടെ....

സൗഗന്ധികം said...

''പോവുകയോ നീയകലെ ..
എന്‍റെയേക താരകേ'' ...

വിരഹവും,പ്രണയവുമൊക്കെച്ചേര്‍ന്ന നല്ല കവിത

ശുഭാശംസകള്‍ .....

ഡെയ്സി said...

AjithG
Vineeth
Sougndikam Thank You....:)

Post a Comment

Related Posts Plugin for WordPress, Blogger...