RSS
Container Icon

മറുജന്മം






അതിരുകളില്ലാത്ത അസ്വസ്ഥതകളില്‍
എന്റെ ചിന്തകള്‍ ചലനമറ്റിരിക്കുന്നു
അളന്നു തിട്ടപ്പെടുത്തിയ
ആറടിമണ്ണില്‍
എനിക്കു മുന്‍പും പിന്‍പും
വന്നു വീഴുന്ന അപരിചിതര്‍ക്കിടയില്‍
കണ്ണും കാഴ്ചയും
ഹൃദയവും പ്രണയവും
അഹങ്കാരവുമാത്മാവുമില്ലാതെ ഞാനും.!
ജനിമൃതികളുടെ കണക്കും
ഒരു പേരും കുറിച്ചെന്‍ ജീവിതത്തെ
ഉണങ്ങിയ പനിനീര്‍ദലങ്ങളാല്‍
അലങ്കരിക്കേണ്ട.!
പിതൃക്കള്‍ സ്നേഹവാത്സല്യങ്ങളൂട്ടി
വളര്‍ത്തിയ മാവും, പ്ലാവും, പേരയും
തളിര്‍ക്കുകയും
കായ്ക്കുകയും ചെയുന്ന
മുറ്റത്തിന്റെ ഒരു കോണില്‍
ചോരത്തുള്ളികള്‍ ചിതറിയപോല്‍
പൂവിട്ട പനിനീര്‍ ചെടിയുടെയും
മണം മറന്ന സുന്ദരിയാം കാട്ടു മുല്ലയുടെയും
വേര് വന്നു തൊടുമകലത്തില്‍
എന്നെ മറവു ചെയ്ക,
എന്നെ മറക്കുക !
ഒരു പൂവായ് വീണ്ടും ജനിക്കാനനുവദിക്കുക !



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

സൗഗന്ധികം said...

ഒരു പൂവായ് വീണ്ടും ജനിക്കാനനുവദിക്കുക !

നല്ല പ്രാർത്ഥന തന്നെ..
ജീവിത വഴികളിൽ,ഹൃദയം നുറുങ്ങി വീഴുമ്പോഴെല്ലാം ഒരു രക്ഷാമാർഗ്ഗമായി നമ്മൾ മരണത്തേയും കാണുന്നു.പക്ഷേ,ഒന്നോർക്കുക.
 ഹൃദയ മുറിവുകളിലൂടെയത്രെ,ദൈവസ്നേഹം നമ്മളിലേക്ക് വേഗത്തിൽ കടന്നു വരുന്നത്.

വ്രണിത ഹൃദയരേ..നിങ്ങൾ ഭാഗ്യവാന്മാരത്രെ. കാരണം സ്വർഗ്ഗീയ പ്രകാശം നിങ്ങളിലേക്ക് അനായാസമെത്തുന്നു..

നല്ല കവിത.

ശുഭാശംസകൾ...  

ajith said...

നന്നായിരിയ്ക്കുന്നു

maharshi said...

മരണം സത്യമാണ്.
അതിനു ജന മൃതികളുടെ കണക്കു
നമുക്ക് വേണ്ട ...പക്ഷെ
നമ്മുടെ പ്രിതുക്കളുടെ
ജന്മ വിശേഷങ്ങള്‍
തലമുറയ്ക്ക് കൈ മാറുക.
ആ കൈ മാറ്റം ആയിരിക്കും
നാളെ പൂവായ് ജനിക്കുവാന്‍
അതായത് മറ്റു മനസ്സുകളില്‍
വിടരുവാനുള്ള ഏക മാര്‍ഗ്ഗം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അതിരുകളില്ലാത്ത ആഗ്രഹങ്ങള്‍

ഡെയ്സി said...

Thank You All :)

Post a Comment

Related Posts Plugin for WordPress, Blogger...