RSS
Container Icon

അലസമനോവ്യാപാരങ്ങള്‍


ഇല്ല, ഇനി വയ്യ !
നീയറിയാതെ പോവുന്ന
കാത്തിരുപ്പുകളില്,‍ ‌
എന്നെ തൊട്ടും തലോടിയും
അവശയായ ഒരു
ദിവസത്തിന്റെ പാതിയില്‍
കണ്തുറന്ന കിനാക്കള്‍ക്ക് കൂട്ടിരിക്കാന്‍ !

ഒടുവില്‍ ഇരുള്‍ വിഴുങ്ങുമീ നിശബ്ദതയില്‍
നീറുന്ന യാഥാര്‍ത്യങ്ങളെന്നില്‍ ഭാരപ്പെടെ
ആത്മാവിനെ മുണ്ഡനം ചെയ്ത്
അനാഥമാക്കിയ ദേഹിയില്‍ നിന്നും
നിന്റെ ഓര്‍മകളെ
കഴുകിക്കളയാന്‍ കഴിഞ്ഞെങ്കില്‍ !

കണക്കു കൂട്ടലുകള്‍ക്കൊടുവില്‍,
നിര്‍ണ്ണയിക്കാന്‍ കഴിയാത്ത
സ്നേഹം ബാദ്ധ്യതയാണ് ;
പിറക്കേണ്ടാത്ത ചിന്തകള്‍ ഇനിയുമുണ്ട്;
ചിതല്‍ മൂടിയ മനസ്സുകള്‍
ഒന്നാണെന്ന മിഥ്യയെ വെല്ലു വിളിക്കെ;
മുന്നില്‍ രണ്ടായി വഴിമാറുന്ന
ചില സത്യങ്ങള്‍!


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

7 comments:

സൗഗന്ധികം said...

ഇരുൾ ജീവനിൽ പടർന്നു
ചിതൽ പ്രാണനിൽ മേഞ്ഞു
കിത്യ്ക്കുന്നു നീ ശ്വാസമേ..

ഹൃദയം കൊണ്ടെഴുതിയ കവിത.നന്നായി.

ശുഭാശംസകൾ...

ഡെയ്സി said...

ഇതെഴുതുമ്പോ, ചിതല്‍ എന്ന വാക്ക് വന്നപ്പോള്‍ ഈ വരികള്‍ ഓര്‍ക്കാതെ പോയില്ല.... നന്ദി . താങ്കളുടെ ബ്ലോഗ്‌-ലെ പരിമിതികള്‍ പരിഹരിച്ചോ?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചിന്തകള്‍ ....

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

വഴിമാറുന്ന ചില സത്യങ്ങള്‍!

ajith said...

സത്യം ശാശ്വതമല്ലേ?
അത് മിഥ്യകള്‍ക്ക് വഴിമാറാമോ?

സൗഗന്ധികം said...

ഇല്ല.ഇനിയും പരിഹരിച്ചിട്ടില്ല.എപ്പോഴും ഒരു തരം അലസ മനോഭാവം തന്നെ.

ഈ ബ്ലോഗിൽ അക്ഷരങ്ങൾക്ക് കുറച്ചു കൂടി വലിപ്പമായാൽ നന്നായിരുന്നു. 


ശുഭാശംസകൾ.....

Unknown said...

കണക്കു കൂട്ടലുകള്‍ക്കൊടുവില്‍,
നിര്‍ണ്ണയിക്കാന്‍ കഴിയാത്ത
സ്നേഹം ബാദ്ധ്യതയാണ് ;
പിറക്കേണ്ടാത്ത ചിന്തകള്‍ ഇനിയുമുണ്ട്;
ചിതല്‍ മൂടിയ മനസ്സുകള്‍
ഒന്നാണെന്ന മിഥ്യയെ വെല്ലു വിളിക്കെ;
മുന്നില്‍ രണ്ടായി വഴിമാറുന്ന
ചില സത്യങ്ങള്‍!.......മനുഷ്യൻ എന്നും എകാകി ആണു.

Post a Comment

Related Posts Plugin for WordPress, Blogger...