RSS
Container Icon

അന്യമായ ബാല്യം




കളികള്‍ പറമ്പുകള്‍ പുഴകള്,‍ ഓര്‍മകളില്‍ 
ഓട്ടവും ചാട്ടവും അന്യമാവുന്ന ബാല്യം
ബെന്‍ടെനും മിസ്റ്റര്‌ ബീനും തളര്ത്തുന്നു 
കണ്ണും ചിന്തയും കാര്‍ന്നു തിന്നുന്ന വിഡ്ഢിപെട്ടികള്‍ 

കടങ്കഥകള്‍ ഇന്ന് പഴങ്കഥകള്‍ 
ഐ പാഡില്‍ അതിവേഗം ചലിച്ച്-
കുസൃതി ചോദ്യങ്ങളില്‍ കുട്ടിത്തം മറന്ന് -
അക്ഷമയുടെ വിളര്‍ത്ത ബാല്യം.

കഥകള്ക്കിടയില്‍,
കണ്ണുപൊത്തി തിരഞ്ഞുപോയെന് ബാല്യം
മച്ചിന്‍പുറത്തെയും മാവിന്‍ കൊമ്പിലെയും
ഒളിവിടങ്ങളിലെ വിളിയൊച്ച ഇന്നും ഞാന്‍ ‍ തേടുന്നു.

‍മണ്ണപ്പം ചുട്ടും ഇലക്കറിയുണ്ടും
വയറു നിറച്ച സൌഹൃദങ്ങള്‍
അരിക്കും ഉപ്പിനുമിടയില്‍ വിയര്‍ക്കെ
ജീവിതം കളിയല്ലെന്ന് തിരിച്ചറിയുന്നു.

കെട്ടിതീര്ന്ന കളിവീടില്‍ ഉണരാന്‍ മറന്ന്
ഇടക്കെപ്പോഴോ, അരികു കീറിയ പായയുടെ
ഓരം തിരഞ്ഞെന്‍ കൈകളില്‍
ദുസ്വപ്ങ്ങളില്‍ തളര്‍ന്ന‍ ബാല്യം?

ഇനി ഉണരാം,
ഭാഗ്യരേഖകള്‍ മായും മുന്നേ
ഒരു കുറത്തിയോടെന്‍ ‍ ഭാവിതേടാം
ഉഷ്ണകാറ്റിലും വാടാത്ത ഓര്‍മകളില്‍
ചിരിവിടര്‍ത്തുമൊരു ബാല്യവും തിരയാം !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

Vineeth M said...

നഷ്ടപ്പെട്ടു പോയ ആ ബാല്യം നമുക്കിനി നമ്മുടെ ഭാവിയില്‍ തിരഞ്ഞു കണ്ടെത്താം.....

ajith said...

ബാല്യം മോഹനം
തിരിച്ചുവരാത്തതെല്ലാം ഒന്നുകൂടെ കിട്ടിയിരുന്നെങ്കില്‍

സൗഗന്ധികം said...

മാവിൻ ചോട്ടിലെ മണമുള്ള മധുരമായ്
മനതാരിൽത്തെളിയുന്നെൻ ബാല്യം

ചിലപ്പോഴൊക്കെ മനസ്സ് വിങ്ങിപ്പോകും

വളരെ നല്ല കവിത തന്നെ

ശുഭാശംസകൾ.......

AnuRaj.Ks said...

നഷ്ട സ്മൃതികളിലേക്ക് ഒരു സ്വൊപ്ന സഞ്ചാരം ...

Anil cheleri kumaran said...

ഭാഗ്യരേഖകള്‍ മായും മുന്നേ
ഒരു കുറത്തിയോടെന്‍ ‍ ഭാവിതേടാം
ഉഷ്ണകാറ്റിലും വാടാത്ത ഓര്‍മകളില്‍
ചിരിവിടര്‍ത്തുമൊരു ബാല്യവും തിരയാം !

:) good.

Post a Comment

Related Posts Plugin for WordPress, Blogger...