RSS
Container Icon

പുത്ര ദുഖം



ആ വിളി മറന്നിരിക്കുന്നു! 
എന്‍ നേര്‍ക്ക്‌ നീളാത്ത കനത്ത ശബ്ദം,
പറയുന്നുണ്ട് നീ വളര്‍ന്നെന്ന്!
ആകാശം നിറയെ മിന്നുന്ന 
നക്ഷത്രങ്ങള്‍ കണ്ട് എന്റെ 
കണ്ണുകള്‍ മങ്ങുന്നു.
അവിടെ അമ്പിളി അമ്മാവനുവേണ്ടി-
കരഞ്ഞ വികൃതി കുട്ടി
അനുസരിക്കാതെ പിടഞൊഴുകുന്നു !
പരിത്യക്തന്റെ മുഖം,
അത് നിനക്ക് ചേരുന്നില്ല
നീയണിയിച്ചയീ മൗനം ഭേദിച്ചത് പറയ്യ വയ്യ!
മറവിയിലാഴും മുന്നേ
എന്റെ മുഖമൊന്നുയര്‍ത്തുക,
ആടിയുലഞ്ഞ് പടിയിറങ്ങും
വാര്‍ദ്ധക്യമേല്പ്പിച്ച ക്ഷതങ്ങള്‍-
മറച്ചു നിന്നെയൊന്നു കാണാന്‍!
ഒരിക്കല്‍ കൂടി നീയെന്നില്‍ ചായുക-
ഊഴം കാത്തുകിടക്കുന്ന-
തെക്കേ മാവിന്റെ ചില്ലയില്‍
എന്റെ വേദനകള്‍ വടം തീര്‍ത്തോരൂഞ്ഞാലില്‍
ഒന്നുയര്‍ത്തിയാട്ടിയെന്നെ ചിരിപ്പിക്കുക,
നിലയ്ക്കും ചിരിക്കുമുന്നെ
ശ്രമപെട്ടെന്നെ വിളിക്കരുത്
ഒരു വിളിയിലുയിര്‍ക്കാനുള്ള വ്യഗ്രതയില്‍
കേള്‍ക്കാന്‍ കൊതിച്ച നിന്റെ നാവില്‍-
ഞാനെന്നേ ഈ ലോകം വെടിഞ്ഞെന്നറിയുക!
മൗനം , നമുക്കിടയിലെ വ്യഥ മാത്രം. !!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

3 comments:

ഡെയ്സി said...

അമ്മ എന്ന് വിളിക്കാന്‍ മറന്നു പോയ, അമ്മയെ ഒന്ന് ചേര്‍ത്ത് പിടിക്കാന്‍ മടിച്ചു നില്‍ക്കുന്ന, അമ്മയെ സ്നേഹിക്കാന്‍, അത് പ്രകടിപ്പിക്കാന്‍ അനുവാദം കാക്കുന്ന ചില മക്കളെങ്കിലും നമുക്ക് ചുറ്റും ഉണ്ടെന്നു തോന്നി...... അവര്‍ക്കായ്!!!

സൗഗന്ധികം said...

ആകാശം നിറയെ മിന്നുന്ന
നക്ഷത്രങ്ങള്‍ കണ്ട് എന്റെ
കണ്ണുകള്‍ മങ്ങുന്നു.
അവിടെ അമ്പിളി അമ്മാവനുവേണ്ടി-
കരഞ്ഞ വികൃതി കുട്ടി
അനുസരിക്കാതെ പിടഞൊഴുകുന്നു !

കവിത വളരെ നന്നായി

ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ..

ശുഭാശംസകൾ.......

ajith said...

നിലയ്ക്കും ചിരിക്കു മുന്നെ....!!

Post a Comment

Related Posts Plugin for WordPress, Blogger...