RSS
Container Icon

ഇത്തിരി വെട്ടം






ഈ വഴി
ഇനി എത്ര ദൂരം!
മറക്കേണ്ട കനവുകള്‍ 
കണ്ണീരിറ്റി;
തെളിയാത്ത ചിത്രങ്ങള്‍ 
മാറോട് ചേര്‍ത്ത്
നനവുള്ള സ്വപ്നങ്ങളില്‍
ഇരുട്ടിനെ ഭയന്ന
എന്റെ കണ്ണുകള്‍!
വിശാല വിഹായസ്സില്‍
ഉഴലുന്ന ചിന്തകള്‍
ദുര്‍ബലപ്പെട്ടടരുന്നു
തുഷാര മഴയായ്!
ഉറഞ്ഞു നെഞ്ചിലെ
പ്രാണനെ തീണ്ടി
രക്തം കിനിഞ്ഞു
അണഞ്ഞോരെന്‍ പ്രണയമേ
ഉരുവിടും പ്രാര്‍ത്ഥനകളില്‍
വിങ്ങിയും തിങ്ങിയും
പിന്നെയുമൊരു നാളമായ്‌,
തെളിഞ്ഞുയരുന്നതെന്തേ??

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

3 comments:

ajith said...

ഇത്തിരിവെട്ടം പോരും...

സൗഗന്ധികം said...

പ്രണയമാം തിരിനാളം

നല്ല കവിത

ശുഭാശംസകള്‍............ ....

Vineeth M said...

ശുഭ പ്രതീക്ഷകളിന്‍ കൈ പിടിക്കുവിന്‍.....

Post a Comment

Related Posts Plugin for WordPress, Blogger...