ദീപ്തമായ ചിന്തകള്‍ വഴിനടത്തിയ
നോവിന്റെ പാതയില്‍
പുനര്‍ജനിക്കും തിളങ്ങുമാകണ്ണുകള്
കൂട്ട് തന്നു മറുവാക്ക് പറയും മുന്നേ
നോവിന്റെ പാതയില്‍
പുനര്‍ജനിക്കും തിളങ്ങുമാകണ്ണുകള്
കൂട്ട് തന്നു മറുവാക്ക് പറയും മുന്നേ
നീയെങ്ങു പോയി.
തപിക്കുന്ന വേനലില്‍
കൊഴിഞ്ഞുവീണ ഒരു പൂവ്
മാത്രമായിരുന്നു ഞാന്‍
നഷ്ടവസന്തത്തിന് പരിഭവക്കടലില്
എന്നെ തിരഞ്ഞെത്തിയതോ നീ
താളുകള്‍ക്കിടയില്‍ മരിക്കാതെ കിടന്ന
മയില്പീലിതുണ്ടുകള് വെളിച്ചം കാണെ
അമര്തിപ്പിടിച്ച സ്വപ്നങ്ങളുടെ
ചിറകറ്റടര്ന്ന അക്ഷരക്കൂട്ടുകളെ
ചേര്‍ത്തൊരു തീരം തന്നതും നീ
ഇന്ന്, ഒരനുയായിയുടെ കരങ്ങളില്‍
ആരുമറിയാതെ ആഴിയില്‍ ഒളിഞ്ഞിരിക്കും
അക്ഷരതുമ്പികളെ ഞാനുമൊന്നു തൊട്ടോട്ടെ !
നീ വരുമ്പോള്‍ നിറങ്ങളുടെ നടനമൊരു കാഴ്ചയാക്കി
പ്രണയം വിടര്‍ത്തും ഒരു കവിത കാത്തു വെക്കാം !!
4 comments:
സുന്ദരം........ നല്ല ഭാവം..
ഈ നിറങ്ങൾ തൻ നൃത്തോത്സവത്തിൽ
ഗാനധാരയായ്...
നല്ല കവിത..
ശുഭാശംസകൾ....
നല്ല വരികള്‍
Thank You Guys.... :)
Post a Comment