RSS
Container Icon

പറയാ നൊമ്പരങ്ങള്



അവള്‍ ചിരിക്കാറുണ്ട് 
ഇമകള്‍ പൂട്ടി 
ചൊടികള്‍ ചുവപ്പിച്ച് 
ആര്‍ത്തു ചിരിക്കുമ്പോള്‍ 
അടരാന്‍ തുടങ്ങും നീര്‍മണിക്കു-
വീഴാനിടം നല്‍കാതെ വണ്ണം !
ഇരുളില്‍ മുഖം പൂഴ്ത്തി
എന്തിനോ തിരഞ്ഞെന്നപോല്‍
തേങ്ങലുകളെ ഒതുക്കി
വെളിച്ചത്തില്‍ തിളങ്ങുന്ന
നനഞ്ഞ കവിള്‍ തടങ്ങള്‍
ചേലതുമ്പില്‍ മറച്ചും
വിയര്‍പ്പിനെ പഴിചാരി
ഓരം ചേര്‍ന്നു പോവുമൊരു ചിരി !
വരികള്‍ക്കിടയിലുറങ്ങും
മൗനത്തില് വിടരുമര്‍ദ്ധസ്മിതം
ഒരു മഴയെ തിരയാറുണ്ട്,
ആരുമറിയാതെ!
ഒരു കളിവാക്കിനു പോലും പൊട്ടിക്കരഞ്ഞ്,
അവന്റെ ചുമലില്‍ മഴയാകാറുമുണ്ട് !
ചിരി അണിഞ്ഞൊരു ചിത്രത്തില്‍
ഒളിഞ്ഞിരിക്കുമവളെ
മോഹിക്കരുത് !
അവളെ,
കാറ്റ് വസന്തത്തിനു
ഒറ്റു കൊടുത്തത് നീയറിഞ്ഞില്ലേ?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

Vineeth M said...

അടുത്തതിനായി കാത്തിരിക്കുന്നു...........

സൗഗന്ധികം said...

കാറ്റ് വസന്തത്തിന് ഒറ്റു കൊടുക്കുക... നല്ല ചിന്ത
നല്ല കവിത

ശുഭാശംസകൾ.....

Anonymous said...

വരികള്‍ക്കിടയിലുറങ്ങും
മൗനത്തില് വിടരുമര്‍ദ്ധസ്മിതം
പോലെ സുന്ദരം

ajith said...

ഒറ്റുകാരുടെ വസന്തം

അഞ്ജനകൂട്ടം said...

അവളെ വിശ്വസിക്കരുതെന്ന് പറഞ്ഞത് എന്ത് കൊണ്ടാ ?

കാറ്റു ചതിച്ചതിനാലോ ,ഇരുളിൽ തേങ്ങുന്നതിനാലോ

സ്വന്തം ദുഃഖം മറച് ചിരിക്കുന്നതിനാലോ ?

കവിത നന്നായിട്ടുണ്ട്

Post a Comment

Related Posts Plugin for WordPress, Blogger...