നീയെനിക്കാരുമല്ലായിരുന്നു !
എന്നിട്ടും,
നീ കരയുകയും തളരുകയും
നിശബ്ദമാവുകയും ചെയ്തപ്പോഴെല്ലാം
എന്നിലെ വരികൾ പൂക്കുന്ന
മനസ്സും ചേതനയറ്റ് നിന്നു!
നമുക്കിടയിൽ മൗനം
ജയിച്ചത് കൊണ്ടാവാം
ആയുസ്സ് കൂട്ടുന്ന സ്വപ്നങ്ങള്‍ക്ക്
മറവിതട്ടിയതും
ചര്യകൾ എന്നെ വെറുക്കുകയും
വിശപ്പ് അകന്നു പോവുകയും ചെയ്തത് !
വേദനകൾ വിങ്ങി
പറയാനുമരുതാതെ
പകൽ മുഴുവൻ ഉരുകി
ഉറഞ്ഞു പോയ എന്നിൽ
ഇനിയെങ്കിലും
നിന്റെ മിഴിനാളമേറ്റെങ്കിൽ !
4 comments:
എങ്കില്‍ ശാപമോക്ഷം
കവിതയുടെ തലക്കെട്ട് കണ്ടപ്പോൾ പെട്ടെന്ന് പ്രശസ്ത കവി വി.മധുസൂദനൻ നായർ സാറിന്റെ ഒരു കവിതാ ശകലമാണോർമ്മ
വന്നത്.
നിന്നിൽ നിന്നടർന്നാലെനിക്കൊരു
പുണ്യതീരമുണ്ടാകുമോ..?
മണ്ണിലല്ലാതെ വന്നു പൂവിന്റെ
മന്ദഹാസമുണ്ടാകുമോ..?
എം.ജയചന്ദ്രൻ സർ ഈണം നൽകി,അരുന്ധതി മാഡം മനോഹരമായി ആലപിച്ച ഈ കവിത ഒരു കാലത്ത്,
ദൂരദർശനിൽ സ്ഥിരമായി സംപ്രേക്ഷണം ചെയ്യുമായിരുന്നു.
കവിത വളരെ നന്നായി എഴുതി.
ശുഭാശംസകൾ...
ശാപമോക്ഷം ഉണ്ടാവട്ടെ......
നന്ദി അജിത്ജി
ഈ കവിത ഞാന്‍ വായിച്ചിട്ടില്ലാട്ടോ
പക്ഷെ കേള്‍ക്കാന്‍ സാധിച്ചു......നന്ദി ഈ നല്ല വരികള്‍ പരിചയപ്പെടുത്തിയതിന് S
Post a Comment