RSS
Container Icon

അടരുവാനാവാതെ


നീയെനിക്കാരുമല്ലായിരുന്നു !
എന്നിട്ടും,
നീ കരയുകയും തളരുകയും 
നിശബ്ദമാവുകയും ചെയ്തപ്പോഴെല്ലാം 
എന്നിലെ വരികൾ പൂക്കുന്ന 
മനസ്സും ചേതനയറ്റ് നിന്നു!

നമുക്കിടയിൽ മൗനം
ജയിച്ചത്‌ കൊണ്ടാവാം
ആയുസ്സ് കൂട്ടുന്ന സ്വപ്നങ്ങള്ക്ക്
മറവിതട്ടിയതും
ചര്യകൾ എന്നെ വെറുക്കുകയും
വിശപ്പ്‌ അകന്നു പോവുകയും ചെയ്തത് !

വേദനകൾ വിങ്ങി
പറയാനുമരുതാതെ
പകൽ മുഴുവൻ ഉരുകി
ഉറഞ്ഞു പോയ എന്നിൽ
ഇനിയെങ്കിലും
നിന്റെ മിഴിനാളമേറ്റെങ്കിൽ !



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

4 comments:

ajith said...

എങ്കില്‍ ശാപമോക്ഷം

സൗഗന്ധികം said...

കവിതയുടെ തലക്കെട്ട് കണ്ടപ്പോൾ പെട്ടെന്ന് പ്രശസ്ത കവി വി.മധുസൂദനൻ നായർ സാറിന്റെ ഒരു കവിതാ ശകലമാണോർമ്മ 
വന്നത്.

നിന്നിൽ നിന്നടർന്നാലെനിക്കൊരു
പുണ്യതീരമുണ്ടാകുമോ..?
മണ്ണിലല്ലാതെ വന്നു പൂവിന്റെ
മന്ദഹാസമുണ്ടാകുമോ..?


എം.ജയചന്ദ്രൻ സർ ഈണം നൽകി,അരുന്ധതി മാഡം മനോഹരമായി ആലപിച്ച ഈ കവിത ഒരു കാലത്ത്,
ദൂരദർശനിൽ സ്ഥിരമായി സംപ്രേക്ഷണം ചെയ്യുമായിരുന്നു.

കവിത വളരെ നന്നായി എഴുതി.

ശുഭാശംസകൾ... 

ഡെയ്സി said...

ശാപമോക്ഷം ഉണ്ടാവട്ടെ......
നന്ദി അജിത്‌ജി

ഡെയ്സി said...

ഈ കവിത ഞാന്‍ വായിച്ചിട്ടില്ലാട്ടോ
പക്ഷെ കേള്‍ക്കാന്‍ സാധിച്ചു......നന്ദി ഈ നല്ല വരികള്‍ പരിചയപ്പെടുത്തിയതിന് S

Post a Comment

Related Posts Plugin for WordPress, Blogger...