RSS
Container Icon

ഒരു വേനലില്‍ പെയ്ത പ്രണയം



വേനൽ ചൂടിൽ ചോരതുപ്പുന്ന -
വാകയുടെ തണലിൽ 
നിരത്തുകൾ നിഴൽ കൂത്ത് നടത്തുമ്പോൾ 
യാത്ര പറച്ചിലിന്റെ കൈവീശലുകളിൽ 
ബസ്സുകൾ നിരങ്ങി നീങ്ങുന്നു. 
അപ്പോഴും 
ആഴ്ന്നിറങ്ങിയ മൌനത്തിനു
പിടികൊടുക്കാതെ ,
ആരുമറിയാതെ
നമ്മൾ പരസ്പരം നോക്കി നിന്നു .
പൂത്തുലഞ്ഞ പാതയോരം
ഞാനെന്റെ പ്രണയം തിരിച്ചറിയുമ്പോൾ
വാക്കുകൾ സ്വപ്നങ്ങളിൽ വാരിയെറിഞ്ഞ്
എന്റെ കണ്ണുകളിൽ നോക്കാതെ
നീയെങ്ങോ പോയ്‌മറഞ്ഞു
പിന്നെ,
യാന്ത്രികമായ നീക്കങ്ങളിൽ
ഞാനുമെന്റെ കൂടണയുമ്പോൾ
എങ്ങും പതിക്കാത്ത ഇമകൾക്ക് നേരെ
തുറന്നിട്ട ജനലോരം ചിതറിക്കേറിയ മഴയിൽ
നിന്നോടുള്ള പ്രണയവും കലർന്നുപോയി .
പിന്നീടുള്ള ഓരോ മഴയിലും
വിരഹം നനഞ്ഞു ഞാൻ നിന്നു . 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

ajith said...

മലര്‍വാക പൂത്ത വഴി നീളേ.......

സൗഗന്ധികം said...

 സ്മൃതികൾ ഒരു മൗനരാഗ വേലിയേറ്റമായ്..
വിരഹം ഹൃദയം തുളുമ്പുമാത്മ ഭാവമായ്..

നന്നായി എഴുതി. ജാലകത്തിലിതു വന്നില്ലേ?

ശുഭാശംസകൾ...                 

ഡെയ്സി said...

ജാലകത്തില്‍ ചേര്‍ക്കാന്‍ വിട്ടുപോയി..... നന്നായി ഓര്‍മിപ്പിച്ചത്.

anupama said...

പ്രിയപ്പെട്ട ഡെയ്സി ,

പ്രണയം എന്നും മനോഹരം !

കവിത നന്നായി !

ആശംസകൾ !

സസ്നേഹം,

അനു

ഭാനു കളരിക്കല്‍ said...

പ്രണയ സുഗന്ധം

Post a Comment

Related Posts Plugin for WordPress, Blogger...