RSS
Container Icon

നീയറിയാതെ പോകുന്നത്




ഒരുറക്കത്തിൽ അകന്നുപോകുമൊരു
മായിക ജാലം !
ഉണര്ന്നും
തങ്ങി നിന്ന നുറുങ്ങോർമ്മകൾ
മെനഞ്ഞെടുത്ത മോഹം,
എന്റെ സ്വപ്‌നങ്ങള്‍ !
അതെ, അവ ഇന്നലെയാണ്
എന്നെ കളിയാക്കി ചിരിച്ചത് !

ചില ഓര്‍മ്മതെറ്റുകള്‍ പോലെ
ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി
നിന്നെ കണ്ടെത്തിയപ്പോള്‍
ഒരു മൗനത്തില്‍ എന്നിലേക്ക് -
വലിച്ചടുപ്പിച്ചത് ഞാനാണോ?
പറയാതെ അറിയാതെ
തെളിഞ്ഞ കാഴ്ച്ചകളൊക്കെ
തീവ്രമാക്കിയ വിശ്വാസം,
നിന്റെ സ്നേഹമേറ്റല്ലേ വളര്‍ന്നത് !

എന്നിട്ടും,
ഇന്നീ പാതിവഴിയില്‍
എന്നെ തനിച്ചാക്കി,
നമ്മുടെ സ്വപ്നങ്ങളെ മറക്കുന്നതെന്തിന് !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

ajith said...

അതെ
കവിത

ഡെയ്സി said...

അതെ അജിത്ജി....
പറഞ്ഞത് തന്നെ വീണ്ടും.....
:(

സൗഗന്ധികം said...

അറിയാതെ,പാതിവഴിയിൽ തനിച്ചാക്കി പോയയാൾ തിരിച്ചു വരട്ടെ.


കവിത ജാലകത്തിൽ പോസ്റ്റ് ചെയ്യില്ലെന്ന വാശിയിലാണെന്നു തോന്നുന്നു.

ശുഭാശംസകൾ....


ഡെയ്സി said...

അയ്യോ അങ്ങിനെ ഒരു വാശിയില്ല കേട്ടോ..... മറന്ന് പോയതാണ് !!

MOIDEEN ANGADIMUGAR said...

വായിച്ചു, നന്നായിട്ടുണ്ട്.

Post a Comment

Related Posts Plugin for WordPress, Blogger...