RSS
Container Icon

നീറുന്ന മൗനം



വിഷാദം പൂണ്ട ദിക്കുകൾ,
കലഹം വിതച്ച മൗനം പോലെ 
ഞൊടിയിടയിൽ തീര്ന്നു പോയ 
കാത്തിരിപ്പിൽ 
സന്തോഷമണിയാതെ 
ഒരു അസ്തമനം !

ഒറ്റപ്പെടൽ കാണുക വയ്യാതെ
കണ്ണടച്ചു പിടിച്ച നിമിഷങ്ങളെ
ചവിട്ടിമെതിച്ചും ശബ്ദത്തെ ജയിച്ചും
തീരാതെ ഉഴറുന്ന വെറുപ്പ്;
ക്ഷയിക്കുന്ന കേള്വിക്കുമപ്പുറം
തുളച്ചു കയറുന്ന 
അവജ്ഞ  ;
അപരിചിതരെ പോലെ മുറുമുറുത്ത്
ആശ്രയമില്ലാതെയീ സ്നേഹം
നിലം പതിച്ചതെവിടെ ?

ഉലയൂതുന്ന കാറ്റില്‍,
വിലപിക്കുന്ന ഇരുട്ട്
കിഴക്ക് നീളും നിദ്രയുടെ ചുരുളുകളില്‍
മനസ്സേ ,
നിന്നെ ചേർത്ത് ഞാൻ മടുത്തിരിക്കുന്നു.
ഉള്ളു നീറി, പുകയാതെ
ഒഴിഞ്ഞിറങ്ങിയും തീരുന്നില്ലേ,
നിന്റെ നീറ്റൽ !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

ajith said...

ഉള്ളുനീറിപ്പുകയുമ്പോള്‍ ആശ്വാസലേപമെവിടെ

സൗഗന്ധികം said...

മനസ്സിനെ ദൈവത്തിങ്കൽ ചേർത്തോളൂ...

'അവജ്ഞ'യാണെന്നു തോന്നുന്നു ശരി.PLS VERIFY..

നല്ല കവിത. ചില വരികളങ്ങോട്ട് പിടിത്തം കിട്ടുന്നില്ല.

ശുഭാശംസകൾ...

ഡെയ്സി said...

കണ്ടെത്താന്‍ ശ്രമിക്കാതെ വഴിമാറിപോവുന്ന ബന്ധങ്ങള്‍ അജിത്ജി.....

ഡെയ്സി said...

ചേര്‍ത്തും ചെര്‍ന്നിരിക്കാത്ത വിശ്വാസം !
അതെ, S പറഞ്ഞത് തന്ന്യാ ശരി.... :)
ഏതു വരികളാണ് മനസ്സിലാവാതെ പോയത്.....
വിലപിച്ചും, കലഹിച്ചും നഷ്ടമാക്കുന്ന ബന്ധങ്ങള്‍........ .....!
ഇനി ഒന്ന് കൂടെ വായിക്കൂ..... മനസ്സിലാവും !

Unknown said...

5+

Post a Comment

Related Posts Plugin for WordPress, Blogger...