RSS
Container Icon

സ്മാര്‍ത്തം




ഹൃദയത്തിൽ പടര്‍ന്ന വേരുകൾ
വിദൂരം, ഏതോ ദേശങ്ങളില്‍
തൂലിക തുമ്പിൽ ഭാരമായ്, വാക്കുകളായ്
അവരിൽ ജനിച്ചുവീണു .

ഇടറിയ പാദങ്ങള്‍ ദൃഡമായ്,
ഞെരിച്ചമര്‍ത്തിയ ദുഖത്തിന്‍  അവസാന
ഞരക്കങ്ങളവര്‍ കേട്ട് തുടങ്ങിയതും
അന്ന് മുതല്‍ക്കാണ്.

അകലമകതാരുകള്‍ കൂട്ടിയിണക്കിയ
വഴികളില്‍ കാലടികളും കാഴ്ചകളും
ഇല്ലാതിരുന്നിട്ടും ചിന്തകളൊന്നു ചേര്‍ന്നതിനെ
പാപമെന്നു വിളിച്ചത് ആരാണ്??


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

3 comments:

ajith said...

ഒന്നുചേര്‍ന്ന ചിന്താപാപം എന്ന് ആര്‍ പറയുന്നു?

സൗഗന്ധികം said...

സ്മാർത്ത വിചാരം നടത്താൻ യോഗ്യർ പാപികളല്ലല്ലോ.? പാപം ചെയ്യാത്തവർ കല്ലെറിയട്ടെ. പേടിക്കണ്ട.അങ്ങനൊരു കല്ലു വരാൻ പോകുന്നില്ല.

പക്ഷേ,വിചാരണ ചെയ്യാൻ യോഗ്യനൊരുവനുണ്ടല്ലോ.അവനെ കരുതൂ.ആശ്രയിക്കൂ.

നല്ല കവിത.  

ശുഭാശംസകൾ....

AnuRaj.Ks said...

പാപമെന്നു വിളിച്ചത് ആരാണ്?? പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

Post a Comment

Related Posts Plugin for WordPress, Blogger...