RSS
Container Icon

ചുരക്കാത്ത മനസ്സുകള്‍



ഒരു 
തളിർ ചുണ്ടിൽ 
പതിക്കാനിറ്റു മധുകണമീ 
മാറിടം തിങ്ങിനിറയുമ്പോഴും 
ചെറുവയർ തേടുമൂഷ്മള 
പാല്ക്കുടങ്ങൾ-ചുരത്താതെ
നൊന്തു കൊഴുക്കുന്നുവല്ലോ
വന്ധ്യതാശാപമേല്ക്കാതെ
കാത്തൊരാ-
ദൈവസ്നേഹം മറക്കുന്ന
ചിലരാൽ...

ചെന്നിനായകവും റബ്ബർഞ്ഞെട്ടും
അമ്മ മണം ആയയിൽ തേടും
കുരുന്നുകളും,
ആകാരത്തിന്നായ് ആഹാരമകറ്റും
ആധുനിക അമ്മ നിഷേധങ്ങളും,
വളർത്തുന്നൂ..

അമ്മിഞ്ഞയിൽ
അമ്മയെ കാണാത്ത ,
മരിച്ച മുലകളിൽ കാമമൂറ്റുന്ന ,
കഴുകൻ കുഞ്ഞുങ്ങളെ !


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

സൗഗന്ധികം said...

സ്വപ്നമല്ല, ഇതിന്നിന്റെ ചിത്രമാണ്..

തല തിരിഞ്ഞ ആധുനികതയുടെ ചിത്രം.പഠിക്കും.പഠിക്കാതെവിടെപ്പോകാൻ..?

''എന്തിനുമേതിനുമുണ്ട് നിമിത്തങ്ങൾ
എത്തിടുമവയെല്ലാമൊത്ത സമയത്ത്''..!!

ഒരു കുഞ്ഞിലയടർന്നു വീഴുന്നതിനുമുണ്ടല്ലോ ചില നിമിത്തങ്ങൾ..?!!

നല്ല കവിത

ശുഭാശംസകൾ...

ajith said...

അതിതീവ്രം

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വരികളിലെ വാക്കുകള്‍ ശക്തം.

ശ്രീ said...

"ചെന്നിനായകവും റബ്ബർഞ്ഞെട്ടും
അമ്മ മണം ആയയിൽ തേടും
കുരുന്നുകളും,
ആകാരത്തിന്നായ് ആഹാരമകറ്റും
ആധുനിക അമ്മ നിഷേധങ്ങളും..."

വളരെ ശരി...

ഡെയ്സി said...

നേരിട്ടുള്ള ചില അനുഭവങ്ങള്‍ ,
മുലപ്പാലിന്റെ മഹത്വം അറിയാത്ത മുഖങ്ങള്‍ ,
കുപ്പി പാല്‍ കുടിച്ചു കിടക്കുന്ന ആ കുഞ്ഞു കണ്ണുകള്‍ ,
ഏറെ വേദനിപ്പിക്കുന്നതാണ്.....
നന്ദി എല്ലാവര്ക്കും

Post a Comment

Related Posts Plugin for WordPress, Blogger...