RSS
Container Icon

ഉന്മാദപർവ്വം



എന്നോ ചതിയുടെ ചിരിയിൽ
ചിതറിതൂവിയ അരിമുല്ലക്കാടുകളിലൊന്നിൻ
മറവിലെ കൊഴിഞ്ഞുണങ്ങിയ
ഇതളുകൾ പെറുക്കി മുടിയിലണിഞ്ഞു
കാത്തിരിക്കുകയാണവൾ..

പണ്ടേയ്ക്ക് പണ്ടേ
പ്രണയമെന്ന ഭ്രാന്തിൽ
കാലം തളച്ചിട്ട ചങ്ങലയിലൊരടർന്ന
കണ്ണി കിലുങ്ങിത്തളർന്നതാണീ ചിരിയെന്നു
മറന്നിരിക്കുന്നവൾ..

പ്രണയം വിറ്റ കൽബെഞ്ചുകളിൽ
വെളിപ്പെടാത്ത നിരത്തുകളിൽ
ഇരിപ്പിടമൊരുക്കി തിരയുകയാണ്
നിമിഷങ്ങളുടെ നിറം നഷ്ടപെട്ട
അനുരഞ്ജനത്തിൻ നാണയത്തുട്ടുകൾ !

മൗനം  പ്രഹരമേല്പ്പിച്ച പാടുകൾ  കാണാം,
എങ്കിലും അവൻ അധരം ചേർത്ത്
നുകര്ന്ന പ്രണയകഥയുടെ
ബാക്കിയായ്  അവളുടെ
സിരകളിൽ കത്തുന്ന ലഹരി !

വിളറിയ പുസ്തകച്ച്ചുരുളുകൾ
അലറിയടുക്കുന്ന കാറ്റിനു നല്കാതെ
അവൾ ചിരിച്ചുകൊണ്ടേയിരുന്നു
സൌന്ദര്യം നഷ്ടപെട്ട ഒരു ഹൃദയം
ഇതാ ഇവിടെ എന്നവളാർക്കുന്നുണ്ടായിരുന്നു..


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

4 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സൌന്ദര്യം നഷ്ടപെടാത്ത ഒരു ഹൃദയം
ഇതാ ഇവിടെ സുന്ദരപദങ്ങള്‍ കൊണ്ടൊരു
കവിത കോറിയിട്ടിരിക്കുന്നു.

ajith said...

സൌന്ദര്യം നഷ്ടപെട്ട ഒരു ഹൃദയം
ഇതാ ഇവിടെ എന്നവളാർക്കുന്നുണ്ടായിരുന്നു..


ആരാനും കേട്ടിട്ടുണ്ടാവുമോ?

സൗഗന്ധികം said...

ചില മൗനങ്ങൾ അങ്ങനെയാണ്.വാക്കുകളേക്കാൾ മൂർച്ചയുണ്ടാവുമതിന്.ഏതൊരായുധത്തേക്കാളുമാഴത്തിൽ മുറിവേൽപ്പിക്കും..!!

നല്ല കവിത

ശുഭാശംസകൾ...

ഭാനു കളരിക്കല്‍ said...

Good one.

Post a Comment

Related Posts Plugin for WordPress, Blogger...