RSS
Container Icon

അപ്പൂപ്പന്‍ താടി പോല്‍




മങ്ങിയ ചിരാതുകൾ എന്തിനോ 
ഇരുട്ടിന്റെ മരവിച്ച കവിൾ 
തൊടുന്നത് കണ്ടിരിക്കുമ്പോഴാണ് 
നീ എന്റെ നഷ്ടങ്ങളെകുറിച്ച് ചോദിച്ചത്

കരൾ കീറിയെത്തിയ മിന്നൽപ്പിണരിലും 
നിശബ്ദം ഒഴുകിയിറങ്ങിയ രാത്രിമഴയെ
തൊട്ടറിയുമ്പോഴാണ് എന്റെ മോഹഭംഗങ്ങളുടെ
പട്ടികയിൽ നീ നിന്നെ തിരഞ്ഞത്

അനിവാര്യതയില്‍ മരണം കവര്ന്നവരും
അവിവേകത്തിലവനെ പുണര്ന്നവരും
നിഴലുകളായെന്നെയുണർത്തിയപ്പോഴാണ്
ഞാൻ നിനക്ക് ആരെന്ന് അറിഞ്ഞത്.

കാഴ്ചയും കണ്ണീരും ആത്മാവും മിടിപ്പുകളും
സര്‍വവ്യാപിയാമവന്‍‍ നിയന്ത്രിക്കുവതറിയവെയാണ്
പ്രണയവും സ്പര്ശവും മൗനവും
നിത്യസംഗീതമായ് എന്‍ പ്രാണനിൽ നിറഞ്ഞത്‌..

ബാല്യത്തില്‍ കൈമോശം വന്ന മഞ്ചാടി മണികള്‍ പോലെ
വിസ്മ്രുതിയിലേക്കുരുണ്ട് പോകുന്ന
മുറിവേറ്റ ഇന്നലെകള്‍ മാത്രമാണ് ഇന്ന്‍ നീയെനിക്ക്..
നീ എന്റെ നഷ്ടമാകുന്നതെങ്ങിനെ?
 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

7 comments:

Unknown said...

Nice.

ajith said...

നഷ്ടമെല്ലാം ലാഭമായിരുന്നെങ്കില്‍

സലീം കുലുക്കല്ലുര്‍ said...

ഞാന്‍ നിനക്ക് ആരെന്നറിഞ്ഞ ഇന്നലെകള്‍ ..

സൗഗന്ധികം said...

വിസ്മൃതിയിലേക്കുരുണ്ട് പോകുന്ന മുറിവേറ്റ ഇന്നലെകൾ.അത് നല്ല കാര്യം തന്നെ.

നല്ല വരികൾ.

ശുഭാശംസകൾ....

maharshi said...

വേദന മാത്രം സമ്മാനിച്ചവർ മനസ്സിൽ എവിടെയെങ്കിലും പതുങ്ങി ഇരിക്കും ഇടയ്ക്കിടെ ഓർമ്മയിൽ ഇടം തേടും.സ്നേഹിച്ചവർ സൌഹ്രദം കൊതിച്ചവർ ചിലപ്പോൾ അപ്പൂപ്പൻ താടിയാവും

വിനോദ് said...

നല്ല വരികള്‍ ..
ആശംസകള്‍

rameshkamyakam said...

മന്ത്രം കൊണ്ട് വിസ്മയമുണർത്തണം ഡെയ്സി.

Post a Comment

Related Posts Plugin for WordPress, Blogger...