RSS
Container Icon

നീലക്കുറിഞ്ഞികള്‍ പൂക്കാതെയായത്




ആഴിയും ആകാശവും
അലസമായ് വരച്ചിട്ട  ചിത്രം പോലെ
സ്നേഹനിറമുള്ള നീലക്കുറിഞ്ഞികള്‍
സുഗന്ധ നാളമായ്  വിരുന്നു വന്നു...

ആടിയുലഞ്ഞൊരു
മഴയ്ക്കും വേനലിനുമൊടുവിൽ
സൌന്ദര്യം പുതച്ചിറങ്ങുന്ന ഗിരിനിരകളിൽ
കാലത്തിന്റെ ദിക്കുകൾ താണ്ടി
പൂത്തിറങ്ങിയ ഒരു  സ്വപ്നം  പോലെ...

മോതിരവിരല്‍ തഴുകിയെന്‍
ഹൃദയത്തിന്‍ മിടിപ്പറിഞ്ഞു,
മുഗ്ദ്ധമധരങ്ങളെ പൊള്ളിച്ച്,
ഇരു കണ്ണുകളെയും കടമെടുത്തു...

ഇറുകെപുണര്‍ന്ന നിദ്രയുടെ കോണിലവ
കളയാതെ സൂക്ഷിച്ച നിറങ്ങള്‍ നെയ്തു
ഇമയറിയാതെ, ഇരവിന്നിതളറിയാതെ
എപ്പൊഴോ ഉറങ്ങിപ്പോയി...









  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

6 comments:

ajith said...

അലസമായി വരച്ചിട്ട ശ്രദ്ധാപൂര്‍വമായ വാക്കുകള്‍

സൗഗന്ധികം said...

അലസമായി വരച്ചിട്ട ശ്രദ്ധാപൂര്‍വമായ വാക്കുകള്‍

ശുഭാശംസകൾ.....

AnuRaj.Ks said...

നീലക്കുറിഞ്ഞികള്‍ പൂക്കട്ടെ...

rameshkamyakam said...

ഇമയറിയാതെ, ഇരവിന്നിതളറിയാതെ
എപ്പൊഴോ ഉറങ്ങിപ്പോയി...

Vineeth M said...

കവിതയോ അജിത്തെട്ടന്റെ കമന്റോ കൊള്ളാമെന്നു പറയേണ്ടത് ?

ഡെയ്സി said...

അജിത്തേട്ടന്റെ വാക്കുകള്‍ക്കും അതിഷ്ടപ്പെട്ടവര്‍ക്കും സന്തോഷവും സ്നേഹവും :)

അനു
രമേഷ്ജി ....നന്ദിയും സ്നേഹവും

Post a Comment

Related Posts Plugin for WordPress, Blogger...