RSS
Container Icon

മേഘാരൂഢന്‍




ഒരിക്കൽ , ഒരു തലോടലിൽ
ഉരുകിതീരുന്ന ഭൂമിയുടെ കാതിൽ 
കിന്നരിക്കുന്ന നിന്റെ 
വിറങ്ങലിച്ച ചുണ്ടുകൾ 
പറയാതെ പറഞ്ഞതെല്ലാം 
എന്നെക്കുറിച്ചായിരുന്നു .
കരഞ്ഞുറങ്ങിയ ഇന്നലെകളിൽ
അലസമായ് പടര്ന്നൊരു
പ്രണയചിന്തയിൽ
ആയുസ്സിന്റെ പകുതിയും
അടർത്തിയെടുത്തതും നീയാണ്.
എപ്പോഴോ,
എഴുത്ത് വേരോടാൻ
മടിച്ചു നിന്ന എന്നിൽ
ഹൃദയവർഷത്താൽ ഒരു
തൂലിക മുളപ്പിച്ചതും നീയാണ്..
കാലങ്ങൾക്കിപ്പുറം
ആത്മപീഡനമുടച്ച വഴിയിൽ
എന്റെ പ്രാണനെ വീണ്ടെടുക്കുവാനോ
ഇരുണ്ടു മൂടിയ മേഘങ്ങളായ്
വരുന്നത് പിന്നെയും നീ?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

9 comments:

ajith said...

നീ ചെയ്തതെല്ലാം....

സൗഗന്ധികം said...

WHO IS THIS ACCUSED..?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പ്രവചനങ്ങള്‍ പിഴച്ചു പോകുന്ന കാലം..

rameshkamyakam said...

എന്തു പറയാൻ?

ഭാനു കളരിക്കല്‍ said...

കവിതയുണ്ട്

ഡെയ്സി said...

Accused :) :)
ഹ ഹ ഹ .....അതിഷ്ടായി...
മഴ, അല്ലാതാരാ :)

ഡെയ്സി said...

നന്ദി എല്ലാവരുടെയും വാക്കുകള്‍ക്ക്

AnuRaj.Ks said...

പാവം മഴ പെയ്താലും കുറ്റം....പെയ്തില്ലങ്കിലും കുറ്റം

ഡെയ്സി said...

ഒരിക്കലും കുറ്റപ്പെടുത്തലല്ല....
സ്നേഹത്തോടെയുള്ള പരിഭവം മാത്രം :)

Post a Comment

Related Posts Plugin for WordPress, Blogger...