ഒറ്റചിന്തയിൽ
എന്നിലേക്കടർന്നു വീണ ഇന്നലെകളേ
നിങ്ങളോടെനിക്കൊന്നും ഒളിക്കാനില്ലല്ലോ
ഇണങ്ങാൻ മടിച്ച
ആ യാത്രാമൊഴികളുടെ കുടിയിരുപ്പില്‍
അമ്പരന്നു പോയെന് ദിനങ്ങളെ
ഓര്മ്മയാക്കിയത് നീയല്ലേ
ഒരിക്കലും അകലാതെ
കനവിനു കാവലായ്
ഇന്നിനും നാളേക്കുമിടയിൽ
നെഞ്ചകം പേറ്റിയുരുകി വീഴുന്നതും നിന്നിലല്ലേ
പറയാത്ത പരിഭവമെല്ലാം
എവിടെയോ പെയ്തൊരു പ്രണയമഴയിൽ
ചോര്‍ന്നു നിന്നില്‍ ചേര്‍ന്നതല്ലേ
നേരിൻ ജാലകങ്ങള്‍
നിഴലുകളില്ലാത്ത ചിത്രങ്ങളില്ലാത്ത
ജീവിതം വ്യർത്ഥമെന്നോതിയേനെ
എല്ലാം, എഴുതപ്പെടാതെ ദ്രവിച്ചുവെങ്കിലും
അവശിഷ്ടങ്ങളിൽ നിന്നുയിർത്തു
ഒരു തുടർക്കഥയായി മാറുന്നതും
നീ മാത്രമല്ലേ ....
5 comments:
നീ നീ നീ.....
തുടര്‍ക്കഥയായി നീ
ഈ ''നീ'' ആളു കൊള്ളാമല്ലോ..
കവിതയും കൊള്ളാം.
ശുഭാശംസകൾ....
നന്ദി 'നി'ങ്ങള്‍ക്കായ് :)
എല്ലാം, എഴുതപ്പെടാതെ ദ്രവിച്ചുവെങ്കിലും
അവശിഷ്ടങ്ങളിൽ നിന്നുയിർത്തു
ഒരു തുടർക്കഥയായി മാറുന്നതും
നീ മാത്രമല്ലേ ....good
Post a Comment