RSS
Container Icon

തീരം തേടുന്ന താരം



മേഘങ്ങളോട് കളി പറഞ്ഞ്
പുഴയും വയലും  കടന്നൊഴുകുന്ന
ഇരുട്ടിലെഴുതിയ കീര്‍ത്തനങ്ങള്‍,
പ്രഭാതത്തിലേക്ക് പറന്നടുക്കുന്ന
ശലഭങ്ങള്‍ പരിണയം ചെയ്യുന്ന
പൂക്കളെക്കുറിച്ചായിരുന്നു..

വയലറ്റ് നിറമുള്ള ആകാശത്തിനു കീഴെ
അതിവര്‍ഷത്തില്‍ കവിഞ്ഞ കണ്ണാടിയിൽ
പകല്‍ വിഴുങ്ങി മരിച്ചുമടയാതെ
ഇരുളില്‍ തുറന്ന നക്ഷത്രക്കണ്ണുകള്‍
ഞെട്ടറ്റു വീഴുന്ന പൂവിതളുകളായ്
പുതിയൊരു സ്വപ്നത്തിലേക്ക്...

നിയതിയുടെ കളിയരങ്ങിലെ
നഷ്ടങ്ങളുടെ തിരശീലയില്‍
നിന്റെ പേരെഴുതാന്‍ മടിച്ചു
ഭ്രമണപഥങ്ങളില്‍ ഉറങ്ങുന്നു ഞാനും
ഒരു തമോഗര്‍ത്തത്തിനുമേകാത്ത
എന്‍ മിഴിത്തിളക്കമായ് നീയും..



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

9 comments:

Unknown said...

കവിത നന്നായീട്ടോ....(സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ല...)ഒരു വിധം കവിതകള്‍ ഒന്നും എനിക്ക് മനസ്സിലകൂല..എന്താ കാര്യം ..എന്‍റെ തലേല് ആള്‍ താമസം ഇല്ലാ..അത് തന്നെ...

ajith said...

മിഴിത്തിളക്കമായിക്കവിത

ഡെയ്സി said...

മനസ്സിലാവേതേം നല്ല വാക്കോ!

ഡെയ്സി said...

സന്തോഷം, അജിത്തേട്ടാ :)

സൗഗന്ധികം said...

താരാപഥം ചേതോഹരം.കവിതയും.

A NICE BLEND OF SCIENCE AND LITERATURE :):)


ശുഭാശംസകൾ.....

AnuRaj.Ks said...

താരകേ മിഴി തുറക്കൂ.....

Unknown said...

നിയതിയുടെ കളിയരങ്ങിലെ
നഷ്ടങ്ങളുടെ തിരശീലയില്‍
നിന്റെ പേരെഴുതാന്‍ മടിച്ചു
ഭ്രമണപഥങ്ങളില്‍ ഉറങ്ങുന്നു ഞാനും
ഒരു തമോഗര്‍ത്തത്തിനുമേകാത്ത
എന്‍ മിഴിത്തിളക്കമായ് നീയും..
...ennum ee kannukalil nakshathrangal thilangatte...aashamsakal

ശരത് പ്രസാദ് said...

ഞെട്ടറ്റു വീണാലും പുതിയൊരു സ്വപ്നത്തിലേക്കെ ആകാവൂ ..
നല്ല ആശയം..

joji said...

ഇരുളില്‍ തുറന്ന നക്ഷത്രക്കണ്ണുകള്‍
ഞെട്ടറ്റു വീഴുന്ന പൂവിതളുകളായ്
പുതിയൊരു സ്വപ്നത്തിലേക്ക്...

sperb

Post a Comment

Related Posts Plugin for WordPress, Blogger...