RSS
Container Icon

മോഹശലഭം


ഇതാ
പകലുകൾ പിൻവാങ്ങുന്നു
തണുത്ത കാറ്റിനകമ്പടിയായ്
എത്ര കാലടികളാണ് കടന്നുപോവുന്നത്
ഇന്നലെയും നീ പറഞ്ഞു
ഒരു സായാഹ്നം
എന്നിലൂടെ നടന്നു നീങ്ങണമെന്ന്
ആ മോഹത്തിൻ കൈപിടിച്ച്
ഞാനെത്ര ദൂരം
പിന്നിട്ടെന്നോ !

നഷ്ടമായൊരു പകലറുതിയുടെ
വ്യഥയുണ്ട് ഈ കാറ്റിനു
എവിടേക്കെന്നില്ലാതെ  തൊടുത്തു
താളം തെറ്റി തകർന്ന
ഒരു വിരസയാത്ര !

ഈ ദിവസങ്ങളിൽ
നിഴൽ പകുത്ത മോഹവീഥിയിലൂടെ
നിനക്കൊപ്പം നിലം തൊടാൻ
നിനച്ചയീ സ്വപ്‌നങ്ങൾ
പരിഭവച്ചരടിലെന്നെയും കൊരുത്ത്
നിന്നിലേക്ക് പറക്കുന്നു



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

2 comments:

ajith said...

നിന്നിലേക്ക് പറക്കുന്ന, പിന്നിലേക്ക് പറക്കുന്ന ഒരു ശലഭം!

സൗഗന്ധികം said...

വർണ്ണച്ചിറകുമായ്പ്പാറീ..

നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


ശുഭാശംസകൾ....

Post a Comment

Related Posts Plugin for WordPress, Blogger...