RSS
Container Icon

ക്രിസ്തുമസ് 2013


വാനിലെ നക്ഷത്രങ്ങൾ 
ഇളം കാറ്റിലാടിയാടി 
ഭൂമിയിലിറങ്ങി 
പല വർണ്ണ കൂടുകളിൽ

ഉണര്‍വിന്‍ 
പുതുവഴിയില്‍
പഴയ താളത്തില്‍
കരോൾ ശീലുകൾ

ഓര്മ്മകളുടെ ചുരുൾ
നിവര്‍ത്തവേ
പാതിരാ കുർബാനയുടെ
നിലാ വെളിച്ചം

ഹൃദയങ്ങളിലേക്ക്
സമന്വയിക്കുന്ന
മാൻ പേടകളുടെ
ചലനവേഗം

ചുവപ്പിനും
വെളുപ്പിനുമിടയില്‍
ചിരി മൂടിയ
സമ്മാനങ്ങള്‍

വീണ്ടുമതേ ദിനം
നിന്റെ സ്നേഹത്തില്‍
ചരിക്കുന്ന ചുണ്ടുകള്‍
ഒരു താരാട്ടിലൂടെ....

നിന്നിലേക്കുള്ള
മടക്കയാത്രയില്‍
ഞാന്‍ വീണ്ടും
ജനിച്ചിരിക്കും

ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
"ക്രിസ്തുമസ് ആശംസകള്‍ "

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

5 comments:

ajith said...

ആശംസകള്‍, ഡെയ്സിയ്ക്കും കുടുംബത്തിനും.

സൗഗന്ധികം said...

JINGLE BELLS,JINGLE BELLS
JINGLE ALL THE WAY....

നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു

ജാലകത്തിലിത്‌ കണ്ടില്ല

ശുഭാശം സകൾ...

ഡെയ്സി said...

Ajithettaa...We wish you the same nd God bless you all. Prayers.

ഡെയ്സി said...

ഇതെവിടാരുന്നു ഇത്രേം നാളും...
കണ്ടോ കുറെ നാള് കഴിഞ്ഞു വന്നും, ഓര്‍മ്മിപ്പിക്കാനുള്ള അവസരം ഞാന്‍ കളഞ്ഞിട്ടില്ല ;)

സൗഗന്ധികത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍

സൗഗന്ധികം said...

ഒരു ടെസ്റ്റ്‌ ഉണ്ടാരുന്നു.അതങ്ങട്‌ കഴിഞ്ഞു.നന്ദി.....

പുതുവത്സരാശം സകൾ....

Post a Comment

Related Posts Plugin for WordPress, Blogger...