RSS
Container Icon

നാളെയുടെ നാള്‍ വഴിയെ





ഒരു ശോകഗാനത്തിൻറെ
ഈരടികളിൽ പുതച്ചുറങ്ങുന്ന
ഈ ഇരുട്ടിൽ ലയിക്കുമ്പോഴാണ്
പിരിയാൻ മടിച്ചെന്നോട്
പിണങ്ങി നിന്നയീ  ദിനത്തെ
ഞാനിഷ്ട്പ്പെട്ട് പോവുന്നത്

വീണ്ടുമൊരു തിരിച്ചു പോക്ക്
പലകുറി മിഴിയിലും
മനസ്സിലും പതിഞ്ഞ
ഈ രംഗങ്ങളിൽ
നീ മാത്രം എങ്ങിനെയാണ്‌
അപരിചിതമാം വിധം
വ്യത്യസ്തനാകുന്നത്

ഇന്നിന്‍റെ പുതപ്പില്‍
നാളെയിലേക്കുറങ്ങുന്ന കണ്‍കളിൽ
പേര് മറന്നു പോയ
അനേകനക്ഷത്രങ്ങൾ,
നിറഞ്ഞ മൌനം പോലെ
നാളെയുടെ ഏടുകളില്‍










  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

10 comments:

ബൈജു മണിയങ്കാല said...

വരികളിൽ ഉറയുന്ന ഭൂതകാലം ആദ്യ വരികൾ ഇടക്കുള്ള പല വരികളും ഹൃദ്യം

ajith said...

നാളെ എന്നതൊരു ശുഭസ്വപ്നമാണ്

MOIDEEN ANGADIMUGAR said...
This comment has been removed by the author.
MOIDEEN ANGADIMUGAR said...

കൊള്ളാം വരികൾ നന്നായിട്ടുണ്ട്.

സൗഗന്ധികം said...
This comment has been removed by the author.
സൗഗന്ധികം said...

കേട്ടത്‌ മധുരതരം,കേൾക്കാത്തത്‌ ഏറെ മധുരതരമെന്നല്ലേ?നാളെകൾ എറെ മധുരിക്കട്ടെ

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...

ഡെയ്സി said...

ഭൂതകാലം കരച്ചില്‍ നിര്‍ത്തിയാല്‍
ഭാവി, ചലനമില്ലാത്ത വീട് പോലെയാവും.

സന്തോഷം ഈ വായനക്ക് ബൈജു മണിയങ്കാല

ഡെയ്സി said...

അതെ, അങ്ങിനെ തന്നെ ആവണം. അജിത്തേട്ടന്റെ വാക്കുകള്‍ പ്രതീക്ഷ നല്‍കട്ടെ, എല്ലാവര്ക്കും.

ഡെയ്സി said...

moideen angadimugar
നന്ദി, സന്തോഷം

ഡെയ്സി said...

S,
അതെ, നാളെകള്‍ മധുരിക്കട്ടെ.
സന്തോഷം.

Post a Comment

Related Posts Plugin for WordPress, Blogger...