RSS
Container Icon

മഞ്ഞു പെയ്യും... ഈ ഡിസംബറിൽ..!




എന്റെ ചില്ലു ജാലകങ്ങൾ 
ഒപ്പിയെടുത്ത മഞ്ഞുകണങ്ങള്‍ 
ഈ വിരൽതുമ്പിനൊരു, 
കുളിര് പകരം നല്കാതെ, 
ഒരു പുകമറയിലേക്ക് 
നഷ്ടമാകുന്നുവല്ലോ !
ഓ അനുരാഗമേ
എന്നിൽ പ്രതിഫലിക്കും
നിന്റെ വെളിച്ചത്തിൽ
ഒരിക്കലെങ്കിലും
കൈകളെ വിരിച്ച്
ആ മാറിൽ മുഖമുയർത്തി
നിന്‍റെ നിശ്വാസമേറ്റുലയുമെൻ
മുടിയിഴകൾക്കൊപ്പം
സ്വതന്ത്രമാവണമെനിക്കും..
നീയപ്പോൾ,
വീണ്ടുമെന്നെ വായിക്കുകയും
പലകുറി എഴുതി മായ്ച്ച
എന്റെ പേര്
നിന്റെ ചുണ്ടിനാലെന്നിൽ
എഴുതുകയും ചെയ്യും...
അന്ന്,
ഒരു മഞ്ഞുമഴയാല്‍
ഈ ഭൂമി നിറയും !


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

4 comments:

ajith said...

മഞ്ഞിന്‍ കുളിര്‍ പൊഴിയുന്ന ഡിസംബര്‍

സൗഗന്ധികം said...

കവിത പെയ്യുന്നു.മഞ്ഞു പോലെ..
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

മാധവിക്കുട്ടി മാറി സൽമാൻ ഖാനായോ?! മോരും മുതിരയും പോലെ. ഹ..ഹ.. NO PROBLEM. '' BEING HUMAN'' . IT'S A GUD CONCEPT...




ശുഭാശം സകൾ....


ഡെയ്സി said...

...ഡിസംബറിനെ മഞ്ഞു പൊതിയുന്ന നാട്ടിലേക്ക് ഒരിക്കലെങ്കിലും പോവണം എന്നത് വലിയൊരു ആഗ്രഹമാണ് അജിത്തേട്ടാ....

:)


ഡെയ്സി said...

...സന്തോഷം.

അതിഷ്ടമായി.... മോരും മുതിരയും.
മാധവികുട്ടിയെ പോലെ ഉണ്ടെന്ന തോന്നലാണോ (അഹം+ കാരം)അവരുടെ ഫോട്ടോ ഇടാന്‍ എന്നൊരു ആരോപണം വന്നതിന്റെ പേരില്‍ മാറ്റിയതാ.
ഏതായാലും സല്‍മാനെ പോലിരിക്കുന്നു എന്ന് പറയില്ലല്ലോ....
:)

Post a Comment

Related Posts Plugin for WordPress, Blogger...