RSS
Container Icon

ഈ ശിശിരമെൻ പ്രണയം



ചിരിച്ചു തീരും മുന്നേ 
കരയിക്കുന്നൊരു 
പ്രണയമാണെന്നെ നയിച്ചിരുന്നത് 
വിശ്രമിക്കാൻ മടിച്ചോടിയെത്തിയ 
ഉറക്കത്തിനുനേരെ തിരിച്ച 
അവന്റെ മുഖം എനിക്ക്,
സുപരിചിതമായിരുന്നു

സ്നേഹത്തിന്റെ നിറമുള്ള
കണ്ണുകൾക്കിന്നും
രാത്രിയുടെ ഭംഗിയുണ്ട്
പക്ഷെ,
ഇരുളുമറിയാ ആഴങ്ങളിലേക്കിറങ്ങി
വീര്പ്പുമുട്ടിക്കുമവയുടെ കുസൃതി
മോഷ്ടിച്ചതാരാണ് ?
കാലം തുഴയെറിഞ്ഞതിന്‍ ബാക്കിപത്രം പോലെ
ഉയര്ന്ന നെറ്റിയിൽ വെള്ളിനൂലുകൾ
വീണു കിടക്കുന്നു

അവന്റെ
ഇരിപ്പിടത്തിന്നൊരു കോണിൽ
നോവുന്ന ശൂന്യതയിലേക്ക്
സൂര്യന്റെ ചിരിയേറ്റു നിലം പതിക്കുന്ന
ചുവന്ന ഞരമ്പുള്ള
മഞ്ഞ ഇലകൾ

അവനിലൊരു ചിരിയുണ്ടായിരുന്നുവോ?
ഇതാവാം അവൻ പറഞ്ഞത് ,
ഒരു ലോകവും നിന്നേക്കാൾ വലുതല്ല
നിന്നിലേക്കുള്ള വഴിയിലൂടലക്ഷ്യമായി പാഞ്ഞ്
ഇനിയൊരു തകര്‍ന്ന സ്വപ്നമാകും മുന്നേ,
നിന്റെ ശരീരം കടന്ന് ആത്മാവിലേക്ക് ..............

ആയുസ്സിനു
കാലം നല്‍കിയ കണക്കുകള്‍ തിരുത്തി
ഒരു പുതു ജീവനിലേക്കെന്നപോലെ
ഇടയ്ക്കിടെ ഊർന്നു വീഴുന്ന ഇലകൾ
ആ നെഞ്ചോട് ചേരുന്നത്
സുഖമുള്ള ഒരു കാഴ്ച്ചയായിരുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

8 comments:

ശ്രീ said...

"ആയുസ്സിനു കാലം നല്‍കിയ കണക്കുകള്‍ തിരുത്തി
ഒരു പുതു ജീവനിലേക്കെന്നപോലെ
ഇടയ്ക്കിടെ ഊർന്നു വീഴുന്ന ഇലകൾ
ആ നെഞ്ചോട് ചേരുന്നത്
സുഖമുള്ള ഒരു കാഴ്ച്ചയായിരുന്നു"

കൊള്ളാം

ajith said...

സുഖമുള്ള കവിതയായിരുന്നു

ASEES EESSA said...

manoharamaaya....... varikal.........
aashamsakal.......

സൗഗന്ധികം said...

പ്രണയത്തിന്റെ ശിശിരം.
നല്ല കവിത
സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

ശുഭാശംശകൾ...


ഡെയ്സി said...

വായനക്ക് നന്ദി ശ്രീ -

ഡെയ്സി said...

അജിത്തേട്ടാ സന്തോഷം :)

ഡെയ്സി said...

അസീസ്,
നന്ദി, സന്തോഷം .

ഡെയ്സി said...

s സന്തോഷം
ആശംസകള്‍.

Post a Comment

Related Posts Plugin for WordPress, Blogger...