ഞാന്‍ പറയട്ടെ ,
എന്നെ
നിന്റെ ഹൃദയമെന്ന് വിളിക്കരുത്,
കാരണം,
മറു നിമിഷം
അസ്ഥിരമായ ചിന്തയുടെ
നെറുകയില്‍ ഞാന്‍ നിന്നെ
മറന്ന് വെച്ചാലോ?
ഒരു തരി വെളിച്ചത്തിൽ
മുഖം മിനുക്കും
രാത്രിയുടെ അലുക്കുകളില്‍
ഞാന്‍ മനസ്സിലാക്കി
നിന്റെ കണ്ണുകളില്‍
മാറി മാറി വരുന്ന
പകലിനും രാത്രിക്കുമാണ്
വാര്‍ദ്ധക്യം പിടിപെടുന്നതെന്ന് !
അത് പറഞ്ഞപ്പോള്‍,
എന്റെ ഭാവിയുടെ
പേരു പോലെ നീ ചിരിച്ചു ,
സ്വയമുരുകിയൊരു
തുള്ളിയായ്
ജീവിതവെളിച്ചമേകും
യൌവനമെന്നു പ്രവചിച്ചു..
ഇനി
നിനക്കെന്നെ
ഓർമ്മയെന്നു വിളിക്കാം
ചേർത്തു നിർത്താൻ തീരമില്ലാതെ
വെറുതെയൊഴുകുമൊരു
ഓര്‍മ്മ വള്ളം
അലകളിലാറാടി
നിന്നില്‍ നിന്നും
നിന്നിലേക്ക്
തെന്നി തെന്നി
ഒഴുകി ഒഴുകി
സ്നേഹസാഗരത്തിലേക്ക്.....
3 comments:
അരുമയൊടനുപദമനുപദമവളണയെ,
ആത്മഹർഷമാഴ്ന്നു പാടുമലകടലേ....
ഒഴുകിയൊഴുകി സ്നേഹസാഗരത്തിലേക്ക്.
ചെന്നു ചേരാനൊരു സ്നേഹസാഗരമുള്ളത് ഭാഗ്യം തന്നെ. ശുഭയാത്ര നേരുന്നു.
നല്ല കവിത
ശുഭാശംസകൾ.....
സ്നേഹവെള്ളത്തിലാഴ്ക നാം
S
അജിത്തേട്ടാ, നന്ദി സ്നേഹം
Post a Comment