RSS
Container Icon

ഈയാംപാറ്റകള്‍

എത്ര നിറങ്ങളാണീ
പ്രണയത്തിന്
പുലര്‍വെട്ടം തഴുകിയെന്‍ 
മനസ്സുണര്‍ന്നപ്പോള്‍ 
നിന്നെ മഴവില്ലെന്ന്‍
വിളിക്കണമെന്ന് തോന്നി! 
സ്നേഹിക്കപ്പെട്ട
നിമിഷങ്ങളിലൊന്നില്‍
പെറ്റ് പെരുകിയ
മയില്‍പ്പീലി കുഞ്ഞുങ്ങളെ
സ്വതന്ത്രമാക്കാതെ ചേര്‍ത്തുവച്ച
നിഷ്കളങ്കതയില്‍ നിന്നും
അനുയോജ്യ നിറമണിഞ്ഞു
അവസരങ്ങള്‍ക്കായ്
മനസ്സ് ഒരുങ്ങി നില്‍ക്കെ,
നിനക്കായ് തീറെഴുതിയ
ഈ ഹൃദയത്തിന്‍റെ ഇറയത്ത്‌
കണ്‍തടങ്ങളിലെ കറുപ്പിനും
നിന്റെ ചുവപ്പിനുമിടയില്‍
സ്നേഹപ്പാറ്റകള്‍ ചിരിച്ചു കൊണ്ട്
ഈ ഭൂമിയിലേക്ക്‌ പിറന്നു വീഴും!
പരസ്പരമവര്‍ ദാഹത്തോടെ
വിളിക്കും "എന്റെ വാലന്റൈന്‍!"
 


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

4 comments:

സൗഗന്ധികം said...

മനോഹരമായ വരികൾ. സന്തോഷവും,സമാധാനവും എല്ലാവരും ജീവിതത്തിൽ അങ്ങേയറ്റമാഗ്രഹിക്കുന്നു. മനുഷ്യർക്ക്, സ്വയം തങ്ങളോട് തന്നെ പ്രണയം തോന്നിത്തുടങ്ങുമ്പോൾ ജീവിതവും അവരെ തിരിച്ചു പ്രണയിച്ചു തുടങ്ങുമെന്ന് തോന്നുന്നു.

ഈ വാലന്റൈൻസ് ദിനാചരണത്തിൽ വലിയ കഴമ്പില്ലെന്നാ എന്റെ വ്യക്തിപരമായ അഭിപ്രായം.


സന്തോഷവും, സമാധാനവും നേരുന്നു.


നല്ല കവിതയാരുന്നു.


ശുഭാശംസകൾ.....

ajith said...

ആശംസകള്‍

ഡെയ്സി said...

പ്രണയ ദിനം, സ്നേഹത്തിനു വിലയിടാന്‍ ഒരവസരം. ചില കുസൃതികള്‍. നന്ദി .......

ഡെയ്സി said...

ഈ ചിത്രം പ്രണയത്തിന്‍ ഭംഗി, രണ്ടുപേര്‍ക്കും സ്നേഹാശംസകള്‍ അജിത്തേട്ടാ

Post a Comment

Related Posts Plugin for WordPress, Blogger...