എന്നില്‍ നിന്നും നിന്റെ ഓര്‍മ്മകളെ
പറത്തിക്കളയുന്നു
വിഷാദം വില്ക്കുവാന് വന്ന ഈ കാറ്റ്..
ചിലപ്പോള്‍ ഒരു നറുസുഗന്ധം
എന്നെ ഉന്മത്തയാക്കാന്‍ പോന്നത്...
ഒരു ചെറു സ്പര്‍ശം
എന്റെ നിയന്ത്രണങ്ങളെ തകര്‍ക്കുന്നത്...
നിന്റെ പേരെഴുതിയ ഒരായിരം നിഴലുകള്‍
എന്റെ മനസ്സിന്റെ ചാരത്തില്‍ നിന്നും
ഫീനിക്സ് പക്ഷികളെ പോലെ
ചിറകടിച്ചുയിര്ക്കുന്നു...
എന്റെ ശിരസ്സിനു ഭാരം നഷ്ടപ്പെട്ട്
ഞാന്‍ വീണു പോകുമ്പോള്‍
വിരുദ്ധ ധ്രുവങ്ങളുടെ ആകര്‍ഷണമാണോ
നിന്റെ കാന്തിക വലയത്തിലേക്ക്
എന്നെ വലിച്ചടുപ്പിക്കുന്നത്..
അതിന്നുമെനിക്ക് വിശദീകരിക്കാനാവാത്ത
വിസ്മയം ആണ്..
5 comments:
വിശദീകരിക്കാനാവാത്ത വിസ്മയം പോലെ....നന്നായിട്ടുണ്ട്
സന്തോഷം അജിത്തേട്ടാ :)
ചീത്ത ഓർമ്മകളാണെങ്കിൽ പറന്നങ്ങു പോട്ടേന്നു കരുതുക. നല്ല ഓർമ്മകൾ മാത്രം കഴിവതും മുന്നോട്ടുള്ള യാത്രയിൽ കൂടെക്കരുതുക.
സമാധാനം നേരുന്നു.
നല്ല കവിത
ശുഭാശംസകൾ.....
വിസ്മയം വരികളില്‍ വരുത്തി നോക്കീതാ അജിത്തേട്ടാ....
സന്തോഷം :)
അത്രേ ഒള്ളു...
പൊതുവേ, ഇന്നലെകളില്‍ എന്നെ അലട്ടിയതും, അലട്ടുന്നതും ഒന്നും തന്നെ ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാറില്ല.
സൂക്ഷിക്കുന്നവയൊന്നും എപ്പോഴും ഓര്‍ക്കാറുമില്ല ....
ഞാന്‍ എന്നെ ഇഷ്ടപ്പെടുന്നതും അത് കൊണ്ടാണ്..... :)
ഇതിപ്പോ, കാര്‍ട്ടൂണ്‍ ഒക്കെ കാണുമ്പോ തോന്നുന്ന പോലെ,
fantasy ഇമേജ് ല്‍ ഇടയ്ക്കിടെ വീണു പോവാറുണ്ട്, അതൊന്നു പകര്‍ത്തി നോക്കീതാ S.
നന്ദി.
Post a Comment