RSS
Container Icon

എന്നെ വിട്ട്...


മഞ്ഞു വീണ പുല്‍ക്കൊടികളുടെ 
ആലിംഗനത്തിലമര്‍ന്ന്‍ 
ആകാശവീഥിയിലെ 
ഓരോ നക്ഷത്രക്കണ്ണുകളുടെയും 
തിളക്കത്തിനെ പിന്തുടര്‍ന്ന് 
വെറുതെ കിടന്ന്‍.... 
എത്ര മനോഹരമായ ഒളിച്ചോട്ടം!!

രാത്രിയുടെ നിശ്ശബ്ദതയില്‍
ഒളിച്ചിരിക്കുന്ന ഇടിമുഴക്കങ്ങളും
രാപ്പാടികളുടെ വിഷാദഗാനവീചികളും
നിശബ്ദ തടാകത്തില്‍
അപ്രതീക്ഷിതമായ് കാണപ്പെട്ട
ഒരു അരയന്നവും,
ഒന്നും എന്നെ സ്പര്‍ശിക്കാതെ കടന്നു പോകുന്നു...

ഹിമാലയത്തിന്‍റെ നെറുകയില്‍ നിന്നും
സൂര്യചുംബനത്തിലുതിരും
മഞ്ഞുത്തുള്ളികള്‍ പോലെ
കവിയുന്ന എന്റെ കണ്ണുകള്‍
കാണുന്നതു നിന്റെ മങ്ങിയ രൂപം..
എനിക്ക് ശബ്ദിക്കാന്‍ കഴിയാത്തതെന്തേ?
നിലച്ചു പോയ ഹൃദയത്തില്‍ നിന്ന് ഉത്ഭവിച്ചതാലോ
നിന്റെ നെഞ്ചിലുതിര്‍ന്ന നീര്‍മുത്തുകള്‍
ഉടനുറഞ്ഞു പോയത്..
ഞാന്‍ പോവുകയാണ്..
നിന്നെ വിട്ട്....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

8 comments:

സൗഗന്ധികം said...

ചുറ്റിനും പ്രകൃതിയൊരുക്കുന്ന അവർണ്ണനീയ സൗന്ദര്യത്തിന്റെ ദൃശ്യങ്ങൾ! ശബ്ദവീചികൾ! ഇവയിലേക്കല്‌പ നേരം മുഴുകിയാൽ ഒരു വിധപ്പെട്ട സങ്കടങ്ങളൊക്കെ മറക്കേണ്ടതാണ്.

സ്വപ്നങ്ങളിലെങ്കിലും കണ്ണീരു വീഴ്ത്തരുതേ ദൈവമേയെന്നാ മിക്കവരുടേയും പ്രാർത്ഥന. സ്വപ്നങ്ങളിൽ അല്‌പം കണ്ണീരു കലർന്നു കിട്ടിയിരുന്നേലൊന്നു രസിക്കാമാരുന്നെന്നു മറ്റു ചിലർ!!

Mere dil batha yeh kahaani hai kya..?!!


നല്ല കവിത. :)


ശുഭാശംസകൾ.....



ajith said...

എല്ലാം എന്നെ സ്പര്‍ശിച്ച് കടന്നുപോകുന്നു

ഉദയപ്രഭന്‍ said...

ഹിമാലയത്തിലെ നിശബ്ദ തടാകം സൂര്യച്ചുംബനത്താല്‍ ഉതിരുന്ന മഞ്ഞുത്തുള്ളികള്‍

Harinath said...

ചുറ്റും മനോഹരമായ പ്രകൃതി. സ്വപ്നത്തിലെങ്കിലും കണ്ണീർ വീഴ്ത്തരുതേ...

ഡെയ്സി said...

തുടക്കം തന്നെ, ഒരു ഒളിച്ചോട്ടത്തെക്കുറിച്ചല്ലേ പറഞ്ഞത്...
പക്ഷെ, അത് യാഥാര്‍ത്യത്തില്‍ നിന്നും ഒരുപാട് അകലെയാണ്...

പിന്നെ, കരയുന്നത് നല്ലതല്ലേ, കണ്ണും മനസ്സും ശുചിയാവുമെങ്കില്‍ ;)

Kya kare, mera dil bhi kitna pagal hey.. !!!!
Thanks dear S. =D

ഡെയ്സി said...

നന്ദി അജിത്തേട്ടാ :)

ഡെയ്സി said...

Thank You Udhaya

ഡെയ്സി said...

സത്യത്തില്‍, ഈ സ്വപ്‌നങ്ങള്‍ അല്ലെ നമ്മെ കരയിക്കുന്നത്.
ഇല്ല, ഇനി കരയുന്നില്ല.
നന്ദി harinath

Post a Comment

Related Posts Plugin for WordPress, Blogger...