RSS
Container Icon

ആര് നീ ?



എന്‍റെ മനക്കോട്ടകള്‍ കീഴടക്കി 
ഹൃദയവഴികളില്‍ കാവല്‍ നില്‍ക്കുന്ന നീ!
പക്ഷെ എന്‍റെ നിശ്ശബ്ദ സ്വപ്നങ്ങളുടെ 
ലഹരിയാല്‍ ഉന്മത്തനാണ്.
അവ്യക്തമായ നിന്‍റെ കാഴ്ചയില്‍ 
അല്‍പനേരം ഞാനുമൊരുല്‍കൃഷ്‌ടസൃഷ്ടി! 
പകലുകളില്‍ കേട്ട കളകൂജനങ്ങള്‍, 
ഉറങ്ങാതിരിക്കുന്ന ഒരു രാപ്പാടി,
ഒന്നും 
ഈ ഇരുട്ടിന്‍റെ തിരക്കില്‍ 
എനിക്ക് കൂട്ട് വരുന്നില്ല... 
വെളിച്ചമെല്ലാം പൊലിഞ്ഞ 
ഈ ഏകാന്തയാത്രയില്‍ 
എനിക്ക് കൂട്ടായുള്ളത് 
ഈ ഭയത്തിന്‍റെ പാദചക്രങ്ങള്‍ മാത്രമോ! 
നിരാസത്തിന്‍റെ കരിനാഗങ്ങള്‍ 
കാലങ്ങള്‍ക്കപ്പുറത്തു നിന്നും 
പുറപ്പെടുവിക്കുന്ന 
സീല്‍ക്കാരം ഞാന്‍ കേള്‍ക്കുന്നുണ്ട് 
വരുന്ന ജന്മങ്ങളിലും 
എന്നെ നിഗ്രഹിക്കുവാന്‍ പോന്നത്ര 
വിഷം ഉണ്ട് ആ ദംശനങ്ങളില്‍..
എന്‍റെ ഇടതു കാല്‍മുട്ടിന് മുകളിലായ് 
ഞാന്‍ ഒരു കൈലേസ് ഇറുക്കി  കെട്ടട്ടെ, 
നീ സമ്മാനിച്ച ചിത്രത്തുന്നലുകളുള്ള 
വെളുത്ത നിറമുള്ള ആ തുണിക്കഷ്ണം.. 
കരിനീല നിറമാര്‍ന്ന ദേഹത്ത് 
അത് ഒരു ശുഭ്രവഞ്ചനമുദ്ര..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

3 comments:

സലീം കുലുക്കല്ലുര്‍ said...

ഇടതു കാലിലെ ശുഭ്രവഞ്ചന ദംശന മുദ്ര,,,നന്നായി !

ajith said...

അസ്വസ്ഥമാക്കുന്ന വാക്കുകള്‍. ശക്തമായ വാക്കുകള്‍

സൗഗന്ധികം said...

കളകൂജനങ്ങൾ, രാപ്പാടി.... വായിച്ചു വായിച്ചു വന്നപ്പൊ, ദേ അങ്ങോര്‌ !!! അതും കറുത്തത്‌.!! എനിക്കു വല്ലാത്ത പേടിയാ പാമ്പും, മിന്നലും. :) ചില മനുഷ്യർ പ്രവൃത്തി കൊണ്ട്‌ മേൽപ്പറഞ്ഞ രണ്ടിനേയും കടത്തിവെട്ടുമെങ്കിലും. ഹ..ഹ..ഹ....

കവിത വളരെ നന്നായി. "കൈലേസി"നു പകരം "ഉറുമാൽ" എന്നുതന്നെ എഴുതിയിരുന്നേൽ നന്നായേനെ എന്നു തോന്നി.

AUR KUCHCH NA JAANU MEIN,
BAS ITHNA HI JAANU...
YEH KAVITHA BAHUTH ACHCHAA HAI,
AUR PHIR PHI, AISA LIKHO.... :)


ശുഭാശംസകൾ.....

Post a Comment

Related Posts Plugin for WordPress, Blogger...